പുതിയ വാഹനത്തിനുള്ളിൽ താരരാജാവ്…!!!! ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ.

മലയാളി പ്രേക്ഷകരുടെ താര രാജാവാണ് മോഹൻലാൽ. ഒരുപാട് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്കായി സമ്മാനിച്ച താരമാണ് അദ്ദേഹം. മലയാള സിനിമയിൽ ഏറ്റവും ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. അതുകൊണ്ടുതന്നെ അദ്ദേഹം പങ്കുവെക്കുന്ന ഏതൊരു വാർത്തകളും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറാറുണ്ട്. ഈയിടെ ഒരു പുതിയ കാരവാൻ അദ്ദേഹം സ്വന്തമാക്കിയ വാർത്ത സോഷ്യൽ മീഡിയകളിൽ നിറഞ്ഞ നിന്നിരുന്നു.

   

അദ്ദേഹത്തിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ ആശിർവാദ് സിനിമാസിന്റെ മുൻപിൽ പുതിയ കരവാൻ നിർത്തിയിരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വലിയ വൈറൽ ആയിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. പ്രമുഖ വാഹന സർവീസ് ആൻഡ് നിർമാണ കമ്പനിയായ ഓജസ് ഓട്ടോമൊബൈൽസ് നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഓജസിന്റെ മാനേജർ ആയ ബിജുവിനോപ്പം ഉള്ള ചിത്രങ്ങൾ ആണ് പങ്കുവെച്ചിരിക്കുന്നത്.

ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ലാലേട്ടന്റെ പുതിയ കാരവാനിന്റെ ഉള്ളിൽ എന്നാണ് ഈ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

മലയാള സിനിമ താരങ്ങൾക്ക് വാഹനങ്ങളോടുള്ള പ്രിയം മലയാളി പ്രേക്ഷകർക്ക് മുഴുവൻ അറിയാവുന്ന കാര്യമാണ്. ആ കൂട്ടത്തിൽ ഒരു പ്രധാന താരം തന്നെ ആണ് മോഹൻലാൽ. ആഡംബര വാഹനങ്ങൾ സ്വന്തമാക്കാൻ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. മുഴുവൻ സജീകരണത്തിൽ ഒരുങ്ങിയിരിക്കുന്ന കാരാവാൻ ചിത്രങ്ങളിൽ കാണാം. ലാലേട്ടന്റെ ആരാധകർ ഈ ചിത്രം ഇപ്പോൾ ഏറ്റെടുക്കുകയാണ്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമെന്റുകളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by Ojes Automobiles (@ojesdesigns)

Leave a Reply

Your email address will not be published. Required fields are marked *