പ്രിയ ഗായകൻ ശ്രീനാഥിന്റെ പിറന്നാൾ ആഘോഷം..!!! പിറന്നാൾ ആഘോഷിച്ചത് ആരോടൊപ്പം ആണെന്ന് കണ്ടോ.

ടെലിവിഷൻ റിയാലിറ്റി ഷോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച റിയാലിറ്റി ഷോ ആയിരുന്നു ഏഷ്യാനെറ്റ് അവതരിപ്പിച്ചിരുന്ന ഐഡിയ സ്റ്റാർ സിംഗർ. ഒട്ടനവധി മികച്ച ഗായകരെ പിന്നണി ഗാന ലോകത്തേക്ക് പരിചയപ്പെടുത്തിയ പരിപാടി ആയിരുന്നു ഐഡിയ സ്റ്റാർ സിങ്ങർ. പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഈ പരിപാടി ഇഷ്ടപ്പെട്ടിരുന്നു എന്നത് തന്നെ ആണ് ഇതിന്റെ വിജയം. ഈ പ്രോഗ്രാമിലെ എല്ലാം മത്സരാർത്ഥികൾക്കുംപ്രത്യേകം ആരാധകർ ഉണ്ടായിരുന്നു.

   

ഇതിൽ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമായിരുന്നു ശ്രീനാഥ്. ഒരുപാട് മികച്ച ഗാനങ്ങളിലൂടെ പ്രേക്ഷകരെ മുഴുവൻ ആരാധകർ ആക്കി മാറ്റിയ താരമാണ് ശ്രീനാഥ്. ഇന്ന് മലയാള സിനിമയിൽ പിന്നണി ഗായകനായും സംഗീത സംവിധായകനായും തിളങ്ങി നിൽക്കുന്ന താരമാണ് ശ്രീനാഥ്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ ശ്രീനാഥ് തന്റെ വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.

ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു താരവും താരത്തിന്റെ സുഹൃത്തായ അശ്വതിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഇപ്പോൾ ശ്രീനാഥ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന മറ്റൊരു വിശേഷമാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. അശ്വതിയോടൊപ്പം നിന്ന് കേക്ക് കട്ട് ചെയ്യുന്ന വീഡിയോ ആണ് ശ്രീനാഥ് പങ്കുവെച്ചിരിക്കുന്നത്. തന്റെ ഭാവി വധുവിനൊപ്പം ആദ്യത്തെ പിറന്നാൾ ആണ് ശ്രീനാഥിന്റെത്.

കേക്ക് കട്ട് ചെയ്യുന്നതും അശ്വതിക്ക് നൽകുന്നതും അശ്വതി താരത്തിനു ഉമ്മ നൽകുന്നതും എല്ലാം വിഡിയോയിൽ കാണാം. നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ ആയി സോഷ്യൽ മീഡിയയിൽ എത്തുന്നത്. പിറന്നാൾ ആഘോഷത്തിന് അശ്വതിയും ചേർന്ന് ഇരട്ടിമധുരം ആണ് നൽകിയിരിക്കുന്നത്. ഈ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. നിരവധി ഗായകർ ശ്രീനാഥിന് പിറന്നാൾ ആശംസകളുമായി എത്തുന്നുണ്ട്. ഈ ചിത്രങ്ങളും വിഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *