ഒഴിവു സമയങ്ങൾ തന്റെ പെറ്റിനൊപ്പം ചിലവഴിച്ചു ജയസൂര്യ…!!! പുതിയ വിശേഷം പങ്കുവെച്ചു താരം.

മലയാള സിനിമയുടെ ജനപ്രിയ താരമാണ് ജയസൂര്യ. മിമിക്രി വേദികളിൽ നിന്നും കടന്നുവന്ന ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി ഇന്ന് മലയാള സിനിമയുടെ സൂപ്പർസ്റ്റാറുകളിൽ ഒരാളായി മാറിയ താരമാണ് ജയസൂര്യ. ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് ജയസൂര്യ. ജയസൂര്യയിലെ നടന്റെ മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു ഈ വർഷം മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഫിലിം ഫെയർ അവാർഡ് അഭിനയ ജീവിതത്തിന്റെ 25ആം വർഷം തുടങ്ങി നിരവധി പ്രത്യേകതകളുള്ള ഒരു വർഷമായിരുന്നു ഇത്.

   

സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമാണ് ജയസൂര്യ. ജയസൂര്യയെയും ഭാര്യ സരിതയെയും മക്കളെയും എല്ലാം മലയാളി പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന താരമാണ് ജയസൂര്യ. ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ വഴി ജയസൂര്യ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.

തന്റെ പെറ്റിനൊപ്പം ഉള്ള ചിത്രമാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. അൺ കണ്ടീഷണൽ ലവ് എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ വളർത്തു നായയെ കൊഞ്ചിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമാവുന്നത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമെന്റുകളുമായി എത്തുന്നത്.

ഈ സ്നേഹം ഒരിക്കലും പോകില്ല എന്നാണ് ആരാധകർ പറയുന്നത്. ഒഴിവ് സമയങ്ങൾ എപ്പോഴും വീട്ടിൽ ചിലവഴിക്കാൻ ശ്രമിക്കുന്ന താരമാണ് ജയസൂര്യ. അതുകൊണ്ട് തന്നെ തന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം അദ്ദേഹം പങ്കുവെക്കാരുമുണ്ട്. അത്തരത്തിൽ തന്റെ പ്രിയപ്പെട്ട പെറ്റിനെ എടുത്ത് കൊഞ്ചിക്കുന്ന ജയസൂര്യയുടെ ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരംഗമാവുന്നത്.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *