മലയാള സിനിമയുടെ ഈ പ്രിയ താരത്തെ മനസ്സിലായോ…?

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലെപരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിൽ കടന്നുവന്ന് പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ഭാവനയുടെ ഒരു പഴയ ചിത്രമാണ് ഇത്. ആദ്യ ചിത്രത്തിലെ തന്നെ മികച്ച അഭിനയം മലയാളി പ്രേക്ഷകർക്കിടയിൽ ഭാവനയെ ശ്രദ്ധേയ ആക്കി മാറ്റി. പിന്നീട് അങ്ങോട്ട് മലയാള സിനിമയിലെ എല്ലാ സൂപ്പർസ്റ്റാറുകളോടൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച ചുരുക്കം ചില നായികമാരിൽ ഒരാളാണ് ഭാവന.

   

ഒരു സമയത്ത് സിനിമയിൽ സജീവമായ താരം പിന്നീട് സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായി നിരവധി ആരാധകരാണ് കാത്തിരുന്നത്. എന്നാൽ ഇപ്പോൾ ഒരു നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് ഭാവന. ന്റിക്കാക്കക്ക് ഒരു പ്രേമിണ്ടാർന്നു എന്ന ചിത്രത്തിലൂടെ ആണ് മലയാളി പ്രേക്ഷകരുടെ പ്രിയ നായിക വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് ഭാവന. നിരവധി അവാർഡുകൾ താരത്തിന്റെ അഭിനയത്തിനുള്ള അംഗീകാരമായി ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും വളരെയധികം സജീവമായ താരമാണ് ഭാവന. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഒരു നീണ്ട ഇടവേളക്ക് ശേഷം സിനിമയിലും ടെലിവിഷൻ പരിപാടികളിലും നിറസാന്നിധ്യം ആയ താരത്തിന്റെ ഈ തിരിച്ചുവരവിൽ വലിയ പ്രതീക്ഷയിൽ ആണ് മലയാളം സിനിമ പ്രേക്ഷകർ ഇപ്പോൾ. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള തരാമാണ് ഭാവന. അന്യഭാഷകളിലും ഒരുപാട് ആരാധകർ താരത്തിന് ഉണ്ട്. ഇനിയും മലയാള സിനിമയിൽ സജീവമാകും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *