ലാലേട്ടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ എത്തി ഷെഫ് പിള്ള…!!! സന്തോഷ വാർത്ത പങ്കുവെച്ചു ഷെഫ് സുരേഷ് പിള്ള.

മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ. മലയാള സിനിമയ്ക്ക് പകരം വയ്ക്കാൻ ഇല്ലാത്ത അഭിനയ ചക്രവർത്തിയാണ് അദ്ദേഹം. അദ്ദേഹം കൊച്ചിയിൽ പുതിയ ഫ്ലാറ്റ് വാങ്ങിയ വിശേഷം സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്നിരുന്ന ഒന്നായിരുന്നു. മമ്മൂക്ക അടക്കമുള്ള ഒട്ടനവധി സൂപ്പർസ്റ്റാറുകൾ കൊച്ചിയിലെ മോഹൻലാലിന്റെ ഫ്ലാറ്റ് കാണാൻ എത്തിയിരുന്നു. ഈ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയകളിൽ വളരെ വലിയ രീതിയിൽ ആണ് വൈറലായത്. ഇപ്പോഴിതാ മറ്റൊരു വ്യക്തി കൂടി ലാലേട്ടന്റെ കൊച്ചിയിലെ ഫ്ലാറ്റ് സന്ദർശിക്കാൻ എത്തിയ വിശേഷമാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്.

   

മറ്റാരും അല്ല പാചക കുലപതി ഷെഫ് പിള്ളയാണ് കഴിഞ്ഞദിവസം ലാലേട്ടന്റെ കൊച്ചിയിലെ ഫ്ലാറ്റ് സന്ദർശിക്കാൻ എത്തിയത്. ലാലേട്ടനെ ഏറ്റവും പ്രിയപ്പെട്ട ഷെഫ് ആണ് സുരേഷ് പിള്ള എന്നത് അദ്ദേഹം മുൻപും പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ ഷെഫ് പിള്ള സോഷ്യൽ മീഡിയ വഴി പങ്കുവെച്ച് ചിത്രവും അതിനു നൽകിയ അടിക്കുറിപ്പ് ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ലാലേട്ടനൊപ്പം അദ്ദേഹത്തിന്റെ ലാമ്പി സ്കൂട്ടറിന് അടുത്ത് നിൽക്കുന്ന ചിത്രമാണ് ഷെഫ് പങ്കുവെച്ചത്.

ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം. ഞാൻ വാ തോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കൂറുകൾ. നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതേ ഭാവത്തോടെ ആണ് അദ്ദേഹത്തിന്റെ അടുക്കളയിലെ പാചക ഉപകരണങ്ങൾ അദ്ദേഹം എനിക്ക് കാണിച്ചു തന്നത്. ലാലേട്ടൻ അഭിനേതാവായിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ധൻ ആകുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോൾ എനിക്ക് തോന്നി.

ആട്ടിറച്ചി മല്ലിയില കുറുമയും നിറയെ തേങ്ങയിട്ട ഇടിയപ്പവും ചെമ്മീൻ അച്ചാറും അദ്ദേഹത്തോടൊപ്പം കഴിച്ചു. ഈ മികച്ച വൈകുന്നേരത്തിനു ഒരുപാട് നന്ദി. ഇങ്ങനെ ആണ് ഷെഫ് പിള്ള ലാലേട്ടനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. നിരവധി പേരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമെന്റുകളുമായി എത്തുന്നത്. ഷെഫിന് പ്രിയപ്പെട്ട താരവും ലാലേട്ടന് പ്രിയപ്പെട്ട ഷെഫും ഒന്നിച് എന്നായിരുന്നു ആരാധകരുടെ കമന്റ്‌.

 

View this post on Instagram

 

A post shared by Suresh Pillai (@chef_pillai)

Leave a Reply

Your email address will not be published. Required fields are marked *