അവധിക്കാലം ഹിമാചലിൽ അടിച്ചുപൊളിച്ചു ദീപ്തി സതി..!!! പുതിയ വിശേഷം പങ്കുവെച്ചു താരം.

മലയാളം സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ താരമാണ് ദീപ്തി സതി. ഒരുപാട് ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ദീപ്തി. ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന മലയാള ചിത്രത്തിലാണ് ദീപ്തി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ വേഷമിട്ടു.

   

മലയാള സിനിമയിൽ മാത്രമല്ല മറ്റ് അന്യഭാഷ ചിത്രങ്ങളിലും തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ദീപ്തി. മോഡലിംഗ് രംഗത്ത് നിന്നാണ് ദീപ്തി സിനിമയിലേക്ക് എത്തുന്നത്. ഒരു മികച്ച നടിക്ക് പുറമേ നല്ല ഒരു ഡാൻസർ കൂടിയാണ് ദീപ്തി സതി. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താരം തന്റെ ഡാൻസ് വീഡിയോകളുമായി ആരാധകർക്ക് മുൻപിൽ എത്താറുണ്ട്. നിരവധി ആരാധകരാണ് താരത്തിനെ ഉള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയ വഴി ദീപ്തി പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ താരംഗമായി മാറുന്നത്. ഹിമാചൽ പ്രദേശിൽ ഇപ്പോൾ അവധി ആസ്വദിക്കുകയാണ് താരം. അവിടെ നിന്നുള്ള ചിത്രമാണ് സോഷ്യൽ മീഡിയ വഴി ദീപ്തി പങ്കുവെച്ചത്. ദീപ്തിയോടൊപ്പം ഒരു അതിഥി കൂടി ഉണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഒരു മുയലിനെ കയ്യിൽ വച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് ദീപ്തി പങ്കുവെച്ചിരിക്കുന്നത്.

വളരെ സൗന്ദര്യമുള്ള ഒരു മുയലാണ് അത്. രോമമുള്ള സുഹൃത്തുക്കൾ എന്നെ സന്തോഷിപ്പിക്കുന്നു എന്നാണ് ഈ ചിത്രങ്ങൾക്ക് ദീപ്തി ക്യാപ്ഷൻ നൽകിയത്. നിരവധി പേരാണ്ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. രണ്ട് പേരെയും കാണാൻ എന്തൊരു രസം ആണ് എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ ഈ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ താരംഗമായി മാറുന്നത്. കൂടുതൽ ഹിമാചൽ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.

 

View this post on Instagram

 

A post shared by moonchild (@deeptisati)

Leave a Reply

Your email address will not be published. Required fields are marked *