കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന വാർത്തയായിരുന്നു തമിഴകത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ നയൻതാരക്കും സംവിധായകൻ വിഘ്നേഷിനും ഇരട്ടക്കുട്ടികൾ ജനിച്ചു എന്ന വാർത്ത. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് വിഘ്‌നേഷ്. നയനും ഞാനും അമ്മയും അപ്പയും ആയി. ഇരട്ട ആൺകുഞ്ഞുങ്ങളാൽ ഞങ്ങൾ അനുഗ്രഹീതരായിരിക്കുന്നു. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും പൂർവികരുടെ അനുഗ്രഹങ്ങളും ചേർന്ന് ഞങ്ങൾക്ക് രണ്ട് അനുഗ്രഹീതരായ കുഞ്ഞിന്റെ രൂപത്തിൽ വന്നിരിക്കുന്നു.
ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം. ഞങ്ങളെ അനുഗ്രഹിക്കുന്നതുപോലെ ഞങ്ങളുടെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണം. ജീവിതം കൂടുതൽ പ്രകാശ് പൂർണ്ണവും സുന്ദരവും ആയിരിക്കുന്നു. ഇതായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിഘ്നേഷ് ശിവൻ കുറിച്ചത്. ഇതിനുപിന്നാലേ രണ്ടു ആൺകുട്ടികളുടെയും കാലുകൾ ചേർത്ത് ഉമ്മ നൽകുന്ന നയൻതാരയുടെ ചിത്രങ്ങളും വിക്കി പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹം ഇന്ത്യൻ സിനിമ പ്രേക്ഷകർ ഒരുപാട് ആഘോഷിച്ച ചടങ്ങായിരുന്നു.
അതുപോലെതന്നെ ഇപ്പോൾ ഇരുവർക്കും കുഞ്ഞു ജനിച്ചത് ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയകൾ. കല്യാണം കഴിഞ്ഞ് ഇത്ര മാസങ്ങൾ ആവുമ്പോഴേക്കും എങ്ങനെയാണ് കുഞ്ഞു ജനിച്ചത് എന്ന് ചോദിച്ചു കൊണ്ട് നിരവധി പേർ കമന്റ് ചെയ്തിരുന്നു. എന്നാൽ വിദേശത്തു എല്ലാം സുപരിചിതമായ ഐ വി എഫ് ട്രീറ്റ്മെന്റ് വഴി ആണ് ഇവർക്ക് കുഞ്ഞുങ്ങൾ പിറന്നത്.
ഇത് വലിയൊരു സർപ്രൈസ് ആണ് ആരാധകർക്ക് നൽകിയത്. ഒരുപാട് പേർ വിശ്വസിക്കാൻ ആകുന്നില്ല എന്ന് കമന്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇപ്പോൾ ഒരുപാട് താരങ്ങളും ആരാധകരും പ്രിയ ദമ്പതിമാർക്കായി ആശംസകൾ അറിയിച്ച സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. വരുംദിവസങ്ങളിൽ രണ്ട് കുഞ്ഞുങ്ങളുടെയും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ്എന്നും കുഞ്ഞുങ്ങളെ കാണാൻ ആവേശത്തിലാണ് എന്നും ആരാധകർ പറയുന്നു.