ഫഹദിനും നസ്രിയക്കും ഇനി യാത്രക്ക് കൂട്ടായി പുതിയ അഥിതിയും…!!! പുതിയ വിശേഷം അറിയിച്ചു താരം.

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ഫഹദ് ഫാസിൽ. തന്റെ അഭിനയ മികവുകൊണ്ട് മലയാള സിനിമയിൽ മാത്രമല്ല മറ്റ് ഇൻഡസ്ട്രികളിലും ഒരുപാട് ആരാധകരെ സൃഷ്ടിച്ചതാരമാണ് ഫഹദ് ഫാസിൽ. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം ഒരു ഇടവേള എടുത്തെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവായിരുന്നു താരത്തിന്റേത്. ഇന്ന് സിനിമ രംഗത്ത് ഒരുപാട് ആരാധകർ ഉള്ള താരങ്ങളിൽ മുൻപന്തിയിൽ തന്നെ കാണും ഫഹദ്. സോഷ്യൽ മീഡിയകളിൽ ഒട്ടും സജീവമല്ലാത്ത ആളാണ്‌ ഫഹദ് ഫാസിൽ.

   

ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് പോലും താരത്തിനു ഇല്ല. നസ്രിയ വഴി ആണ് ഫഹദിന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർ അറിയാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മലയാള സിനിമ നടൻമാർക്ക് ആഡംബര വാഹനങ്ങളോടുള്ള താല്പര്യം സിനിമ ആസ്വാദകർക്ക് മുഴുവൻ അറിയാവുന്ന കാര്യമാണ്. പുതിയ ആഡംബര വാഹനങ്ങൾ സ്വന്തമാക്കാൻ മലയാള സിനിമ താരങ്ങൾ എപ്പോഴും ശ്രമിക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയകളിൽ വലിയ വാർത്തയാകാറുണ്ട്.

ഇപ്പോൾ തന്റെ ഗ്യാരേജിലേക്ക് പുതിയ ഒരു അംഗത്തെ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ. പുതിയ മിനി കൂപ്പർ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇതിനു മുൻപ് ലംബോർഗിനിയുടെ ഉറൂസ് എന്ന ആഡംബര വാഹനം ഫഹദ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മിനി കൂപ്പറം തന്റെ വാഹനം ശേഖരണത്തിലേക്ക് താരം എത്തിക്കുന്നത്.

ഈ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഒരു ഷർട്ടും കറുപ്പ് മുണ്ടും ധരിച്ച് വാഹനത്തിന് അടുത്ത് നിൽക്കുന്ന ഫഹദിന്റെ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. ഇപ്പോൾ ഫഹദിന്റെ ഗ്യാരെജിൽ ആണ് കൂടുതൽ വാഹനങ്ങൾ എന്നാണ് ആരാധകർ പറയുന്നത് നിരവധി പേരാണ് താരത്തിനു ആശംസകളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by Eisk007 (@eisk007)

Leave a Reply

Your email address will not be published. Required fields are marked *