ബിഗ് ബോസ് സീസൺ ഫോർ മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിലെ ഏറ്റവും ആരാധകരുള്ള വ്യക്തിയാണ് റോബിൻ. ബിഗ് ബോസ് ടൈറ്റിൽ വിന്നർ ആയ ദിൽഷയും ആയുള്ള വിവാദങ്ങൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്നിരുന്നു. റോബിനും ദിൽഷയും ഇഷ്ടത്തിൽ ആണ് എന്നായിരുന്നു ആരാധകർ പറഞ്ഞിരുന്നത്. എന്നാൽ ദിൽഷ അത് നിരസിച്ചിരുന്നു എനിക്ക് ഡോക്ടർ നല്ലൊരു ഫ്രണ്ട് മാത്രമാണ് എന്നും എനിക്ക് അദ്ദേഹത്തോട് അങ്ങനെ ഉള്ള ഒരിഷ്ടം ഇല്ല എന്നും പറഞ്ഞിരുന്നു.
ഈ പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയകളിൽ വലിയ തർക്കങ്ങളിലേക്ക് പോയത്.റോബിന്റെ ആരാധകർ ദിൽഷ ഒരു തേപ്പു കാരി ആണെന്നും റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ട് ആണ് വിജയി ആയത് എന്ന തരത്തിലുള്ള നിരവധി കമ്മെന്റുകളും ആയി രംഗത്ത് വന്നിരുന്നു. നിരവധി സൈബർ അറ്റാക്ക്സ് ആണ് ഷോയിൽ നിന്നും പുറത്ത് വന്ന ദിൽഷ നേരിട്ടത്. റോബിനുമായുള്ള എല്ലാ സൗഹൃദങ്ങളും അവസാനിപ്പിക്കുകയാണെന്നും ഇനി ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലെന്നും പറഞ്ഞു ദിൽഷ ഒരു വീഡിയോയുമായി രംഗത്ത് വന്നിരുന്നു.
ഇതിനു പിന്നാലെ ദിൽഷയെ മോശപ്പെടുത്തുന്ന നിരവധി കമന്റുകൾ ആണ് വന്നിരുന്നത്.ഇപ്പോൾ ഡോക്ടർ റോബിൻ ആരതിയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. ഇതിന് പിന്നാലെ ദിൽഷയുടെ സുഹൃത്തായ നവീന് നേരെയും ഒട്ടനവധി സൈബർ അറ്റാക്കുകൾ വന്നിരുന്നു. ഇതിനെതിരെയാണ് ലൈവുമായി ഡോക്ടർ രംഗത്ത് വന്നിരിക്കുന്നത്. ഇവർക്ക് നേരെയുള്ള എല്ലാ സൈബർ ആക്രമണങ്ങളും അവസാനിപ്പിക്കണം.
എന്നും അവർക്കും ഒരു കരിയർ ഉണ്ടെന്നും ദിൽഷയും താനും തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും ഹെൽത്തി ആയി തന്നെയാണ് റിലേഷൻഷിപ് ക്ലോസ് ചെയ്തത് എന്നും രണ്ടു പേർക്കും ലൈഫ് ഉണ്ടെന്നും ദയവുചെയ്ത് ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കരുതെന്നും സൂരജുമായി താൻ സംസാരിച്ചു പ്രശ്നങ്ങൾ എല്ലാം സോൾവ് ചെയ്‌തെന്നും ലൈവിൽ റോബിൻ പറഞ്ഞു. ഇനി ദിൽഷയെയും കുടുംബത്തെയും പറ്റി ആരും നെഗറ്റിവ് കമന്റ് പറയരുതെന്നും ഡോക്ടർ പറഞ്ഞു.