1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ കടന്നുവന്ന് ഇന്ത്യൻ സിനിമയുടെ തന്നെ മികച്ച നായികമാരിൽ ഒരാളായ ശോഭനയുടെ ചിത്രമാണ് ഇത്. എന്നു ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളമനസ്സുകളെ കീഴ്പ്പെടുത്തിയ നായികയാണ് ശോഭന. പിന്നീട് അങ്ങോട്ട് ഇന്ത്യൻ സിനിമ ചരിത്രത്തിലെ നാഴികക്കല്ലായി മാറുകയായിരുന്നു ശോഭന. ഒരുകാലത്ത് സിനിമ പ്രേക്ഷകരുടെ നായിക സങ്കല്പമായിരുന്നു ശോഭന.ഒട്ടനവധി അവാർഡുകൾ താരത്തിന് ബഹുമതി ആയി ലഭിച്ചു.
രണ്ടു ദേശീയ അവാർഡും ഇതിൽ പെടും കൂടാതെ ഒരുപാട് സംസ്ഥാന അവാർഡുകളും ശോഭന കരസ്ഥമാക്കിയിട്ടുണ്ട്. നായികപ്രാധാന്യമുള്ള ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നായികയാണ് ശോഭന.താരം ചെയ്തുവെച്ച കഥാപാത്രങ്ങൾക്ക് ഇന്നും പുതിയ തിളക്കം ആണ്. ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന ചിത്രം ഇന്നും ആരാധകരുടെ ഇഷ്ട്ട സിനിമയുടെ പട്ടികയിൽ മുൻപന്തിയിൽ ആണ്. ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രം ആയി വേഷപ്പകർച്ച ചെയ്ത ശോഭനക്ക് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ആണ് കഴിവിനുള്ള അംഗീകാരമായി എത്തിച്ചേർന്നത്.
പിന്നീട് ഒരു ഇംഗ്ലീഷ് ചിത്രത്തിന് രണ്ടാമതും ദേശീയ പുരസ്കാരത്തിന് അർഹയായി.മലയാള സിനിമയിലെ എല്ലാ സൂപ്പർസ്റ്റാറുകളോടൊപ്പവും ശോഭന വേഷമിട്ടിട്ടുണ്ട്. മോഹൻലാൽ ശോഭന സിനിമ ജോഡി ഒരു കാലത്ത് മലയാള സിനിമയെ താങ്ങി നിർത്തിയ ഒന്നായിരുന്നു. ഇവർ ഒന്നിച്ചുള്ള എല്ലാ പടങ്ങളും വിജയം ആയിരുന്നു.കുറച്ചു കാലം സിനിമയിൽ നിന്നും വിട്ടുനിന്ന ശോഭന പിന്നീട് സുരേഷ് ഗോപി നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും.
മലയാള സിനിമയിലേക്ക് തിരിച്ചെത്തി. വലിയ സന്തോഷത്തോടെ ആണ് ആരാധകർ തങ്ങളുടെ പ്രിയ നടിയെ സ്വീകരിച്ചത്. ഒരു അഭിനേതാവ് മാത്രമല്ല നർത്തകി കൂടി ആണ് ശോഭന. സ്വന്തമായി ഒരു നൃത്ത വിദ്യാലയം ശോഭനക്കുണ്ട്.2006 ൽ ശോഭനയുടെ കലാമികവിനെ രാജ്യം പത്മശ്രീ നൽകി ആചാരിക്കുകയുണ്ടായി.2019ൽ ഡോക്ടറേറ്റും താരം നേടി. കണക്കില്ലാത്ത ഒത്തിരി പുരസ്കാരങ്ങൾ ആണ് തന്റെ അഭിനയമികവിനെ തേടി എത്തിയത്.