മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മീന. ഒട്ടനവധി മികച്ച റോളുകൾ മലയാളികൾക്ക് സമ്മാനിച്ച താരമാണ് മീന. മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളോടൊപ്പം വളരെ മികച്ച വേഷങ്ങൾ മനോഹരമായി കൈകാര്യം ചെയ്യുന്ന മീനക്ക് ഒരുപാട് ആരാധകർ ആണ് ഉള്ളത്. ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് എത്തിയ താരമാണ് മീന. മാസങ്ങൾക്കു മുൻപാണ് മീനയുടെ ഭർത്താവ് സാഗർ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു ഭർത്താവ് വിദ്യ സാഗറിന്റെ മരണം.പ്രേക്ഷകരെ മുഴുവൻ കണ്ണീരിൽ ആക്കിയ വാർത്ത ആയിരുന്നു മീനയുടെ ഭർത്താവിന്റെ മരണം. എന്നാൽ ഭർത്താവിന്റെ വിയോഗത്തിന്റെ സങ്കടങ്ങളിൽ നിന്നും മീനയെ അകറ്റി നിർത്തുന്നത് മീനയുടെ സുഹൃത്തുക്കൾ തന്നെ ആണ്. മീന ഒറ്റക്കാണെന്ന തോന്നൽ താരത്തിനു ഉണ്ടാക്കാതെ ആഘോഷങ്ങളിലും മറ്റും മീനയെ ഒപ്പം ചേർത്ത് നിർത്തുന്ന വ്യക്തികൾ മീനയുടെ സുഹൃത്തുക്കൾ.
മീനയുടെ പിറന്നാളിന് സർപ്രൈസ് നൽകിയ സുഹൃത്തുക്കളുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ സുഹൃത്തിനൊപ്പം വിദേശരാജ്യത്ത് അടിച്ചുപൊളിക്കുന്നു മീനയുടെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ വീഡിയോയിൽ വളരെ സന്തോഷവതി ആയിട്ടാണ് മീനയെ കാണാൻ സാധിക്കുന്നത്. ചിരിച്ച മുഖത്തോടെയാണ് മീനയെ കാണാൻ സാധിച്ചത്. ഇങ്ങനെ കണ്ടതും വളരെ സന്തോഷത്തിൽ ആണ് ആരാധകരും. അതേസമയം ഒരുപാട് വിമർശനങ്ങളും താരത്തെ തേടിയെത്തുന്നുണ്ട്.
നിങ്ങൾക്ക് എങ്ങനെ ആണ് ഇങ്ങനെ ചിരിച്ചു നിൽക്കാൻ സാധിക്കുന്നത്. ഭർത്താവ് മരിച്ച വേദന ഒക്കെ മറന്നോ എന്ന തരത്തിലുള്ള വിമർശനങ്ങൾ ആണ് താരത്തിനു വന്ന് ചേരുന്നത്. എന്നാൽ തങ്ങളുടെ പ്രിയ താരം ചിരിച്ചു കണ്ടതിന്റെ സന്തോഷത്തിൽ ആണ് മുഴുവൻ ആരാധകരും. ഇതു പോലെ എന്നും മുന്നോട്ട് പോകട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്.