മലയാളികളുടെ പ്രിയപ്പെട്ട രേവതി. ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികൾക്ക് പ്രിയപ്പെട്ട താരമായി പിന്നീട് മാറിയ താരമാണ് രേവതി. വ്യത്യസ്തങ്ങളാർന്ന കഥാപാത്രങ്ങളിലൂടെ എന്നും മലയാളികളെ ഞെട്ടിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. കിലുക്കം ദേവാസുരം എന്ന ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട ചിത്രങ്ങളാണ്. ഇതിൽ രേവതിയുടെ കഥാപാത്രങ്ങൾ ഇന്നും മലയാളികൾ പുതുമയോടെ ഓർത്തിരിക്കുന്ന ഒന്നാണ്. എണ്ണിയാൽ ഒടുങ്ങാത്ത ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരമാണ് രേവതി. എന്നാൽ ഇപ്പോഴാണ് താരത്തിന് അർഹിച്ച അംഗീകാരം തേടി വരുന്നത്.
ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടിയായി തിരഞ്ഞെടുത്തത് രേവതിയെ ആയിരുന്നു.മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും തന്റെ അഭിനയം മികവ് തെളിയിച്ചിട്ടുള്ള താരമാണ് രേവതി. ഒരുപാട് ആരാധകരാണ് രേവതിക്ക് ഉള്ളത്. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാനം പുരസ്കാരം താരത്തെ തേടിയെത്തിയത്. അർഹിച്ച അംഗീകാരം തന്നെയാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. വളരെ മികച്ച പ്രകടനം ആയിരുന്നു രേവതി ചിത്രത്തിൽ കാഴ്ചവച്ചത്.
അവാർഡ് ചെയറിൽ വെക്കാം എന്ന് അവർ പറഞ്ഞു പക്ഷേ എനിക്ക് ഇതിൽ വിടാൻ തോന്നുന്നില്ല. ഇവൾ എന്റെ കയ്യിൽ എത്താൻ ഏതാണ്ട് 40 വർഷത്തോളം ആയി. നിങ്ങളുടെ സ്നേഹം ഒരുപാട് വർഷങ്ങളായി എനിക്ക് ലഭിക്കുന്നുണ്ട്. ഒട്ടനവധി ചിത്രങ്ങളിലൂടെ നിങ്ങൾ അതെനിക്ക് തന്നിട്ടുണ്ട്. പക്ഷേ ഈ പുരസ്കാരം എനിക്ക് ലഭിക്കാൻ 40 വർഷത്തെ പ്രയത്നം എടുത്തു. ഇപ്പോൾ ഏറ്റവും സന്തോഷം ഉള്ള വ്യക്തികൾ എന്റെ അച്ഛനും അമ്മയും ആയിരിക്കും. കാരണം അവർ കേരളത്തിൽ ജനിച്ചു വളർന്ന രണ്ടു വ്യക്തികൾ ആണ്.
എന്റെ ഈ 39 വർഷത്തിൽ ഒരുപാട് മികച്ച സിനിമ പ്രവർത്തകരുടെ ഒപ്പം സിനിമകൾ ചെയ്തിട്ടുണ്ട്. ഈ അവസരത്തിൽ എല്ലാവരും ചോദിക്കാറുണ്ട് ഈ അവാർഡ് ആർക്കുവേണ്ടിയാണ് ഡെഡിക്കേറ്റ് ചെയ്യുന്നത് എന്ന്. എന്നാൽ ഞാൻ ഈ അവാർഡ് എനിക്ക് തന്നെ ഡെഡിക്കേറ്റ് ചെയ്യുന്നു. ഞാനിത് അർഹിച്ചിരുന്നു. ഇങ്ങനെയായിരുന്നു അവാർഡ് വാങ്ങിക്കൊണ്ട് രേവതി പ്രതികരിച്ചത്. ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് നിരവധി പേരാണ് ഇതിനു താഴെ കമ്മെന്റുകളുമായി എത്തുന്നത്.
View this post on Instagram