ലാലേട്ടനെ സംവിധാനം ചെയ്യാൻ വളരെ എളുപ്പമാണ്!വൈറൽ ആയി പൃഥ്വിരാജിന്റെ വാക്കുകൾ.

മലയാള സിനിമയുടെ താരരാജാവ് ആണ് മോഹൻലാൽ.മലയാളികളുടെ പ്രിയപ്പെട്ട നായകന്മാരിൽ ഏറ്റവും മുന്നിൽ ആണ് മോഹൻലാൽ എന്ന നടന്റെ സ്ഥാനം. എണ്ണിയാൽ ഒടുങ്ങാത്ത അവാർഡുകൾ കരസ്ഥമാക്കിയ താരമാണ് മോഹൻലാൽ. ഇപ്പോൾ ലൂസിഫർ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പൃഥ്വിരാജ് പങ്കുവെച്ച ഓർമ്മകളാണ് ആരാധകരെ ഹരം കൊള്ളിക്കുന്നത്. പൃഥ്വിരാജിന്റെ പുതിയ ചിത്രമായ കടുവയുടെ വിജയാഘോഷ ചടങ്ങിലാണ് ലൂസിഫർ സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.

   

സിനിമ സംവിധാനം ചെയ്യുന്നതാണ് ഏറ്റവും കടുപ്പമുള്ള ജോലി എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ലാലേട്ടനെ സംവിധാനം ചെയ്യുന്നത് എനിക്ക് വളരെ എളുപ്പമായി തോന്നിയെന്നും അദ്ദേഹം ദൈവത്തിന്റെ അനുഗ്രഹം ലഭിച്ച കലാകാരൻ ആണെന്നും പൃഥ്വിരാജ് പറഞ്ഞു. ഞാൻ സിറ്റുവേഷനെ കുറിച്ച് ഡീറ്റൈൽ ആയി ഒരു നരേശൻ കൊടുക്കും അപ്പോൾ അദ്ദേഹത്തിന് ആ കഥാപാത്രത്തെ കിട്ടും.

പിന്നെ നമ്മൾ ഒന്നും അറിയേണ്ട കാര്യം ഇല്ല. ഇതോടൊപ്പം ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച കാര്യങ്ങളും വളരെ രസകരമായി പൃഥ്വിരാജ് ഓർമിച്ചെടുത്തു. ലൂസിഫറിന്റെ പള്ളിയിൽ വെച്ചുള്ള ഷൂട്ടിംഗിനെ കുറിച്ചാണ് പൃഥ്വിരാജ് പറഞ്ഞത്. മോഹൻലാൽ കഥാപാത്രത്തെ പെട്ടന്ന് തന്നെ ഉൾക്കൊള്ളും എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. കൂടാതെ സംവിധായകന്റെ ബുദ്ധിമുട്ടുകളും പൃഥ്വിരാജ് പറഞ്ഞു.

ശാരീരികമായും മാനസികമായും ഏറ്റവും ജോലി അനുഭവിക്കുന്നത് ഡയറക്ടർ ആണെന്നും എല്ലാ കാര്യങ്ങളും നിശ്ചയിക്കേണ്ടി വരും എന്നും പൃഥ്വിരാജ് പറഞ്ഞു എന്നെ സംബന്ധിച്ചിടത്തോളം സംവിധാനം വളരെ പാടാണ് എന്നും പൃഥ്വിരാജ് പറഞ്ഞു. ഇനിലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ.ഇതുവരെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല ലാലേട്ടന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *