മലയാള സിനിമയുടെ ഈ പ്രിയ നായികയെ മനസ്സിലായോ..? മനസ്സിലായവർ താഴെ കമന്റ് ചെയ്യൂ..

2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ഭാമയുടെ ഒരു പഴയ കാല ചിത്രം ആണ് ഇത്. പിന്നീട് അങ്ങോട്ട് ഒട്ടനവധി മികച്ച ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരമാണ് ഭാമ. മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള നായികമാരിൽ ഒരാളാണ് താരം.

   

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന് പെട്ടെന്ന് മലയാള സിനിമയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു താരം. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഈ അടുത്ത് തന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട സന്തോഷം ആരാധകരുമായി താരം പങ്കുവെച്ചിരുന്നു.

സ്വന്തമായി ഒരു ക്ലോതിങ് ബ്രാൻഡ് ആരംഭിച്ചതിന്റെ സന്തോഷമാണ് ആരാധകർക്കായി താരം പങ്കുവെച്ചത്. നിരവധി പേരായിരുന്നു താരത്തിനു ആശംസകളുമായി എത്തിയത്. ഒരു നീണ്ട ഇടവേളക്കുശേഷം ഏഷ്യാനെറ്റിലെ ഒരു പരിപാടിക്കും താരം പങ്കെടുത്തിരുന്നു. നിരവധി പേരാണ്തങ്ങളുടെ പ്രിയ താരത്തെകണ്ടതിന്റെ സന്തോഷം പങ്കുവെച്ചത്. ഇനിയും സജീവമായി തന്നെ ഭാമ ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരും എന്ന് പ്രതീക്ഷയിലാണ് ആരാധകർ.

സിനിമയ്ക്ക് മുമ്പ് പരസ്യ ചിത്രങ്ങളിൽ താരം വേഷമിട്ടിരുന്നു. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ വച്ചാണ് ലോഹിതദാസ് ഭാമയെ കാണാൻ ഇടയായത്. പിന്നീട് നിവേദ്യം എന്ന ചിത്രത്തിലെ നായികാ കഥാപാത്രം ഭാമക്ക് നൽകുകയായിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ മികച്ച അഭിനയം കാഴ്ചവച്ച താരം പിന്നീട് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. മലയാള സിനിമയിൽ സജീവമല്ലെങ്കിലും ഇന്നും നിരവധി ആരാധകരാണ് താരത്തിനു ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *