അവസാനം മൂന്നുപേരും ഒത്തുള്ള ചിത്രം പങ്കുവെച്ച് അമൃത. വൈറൽ ആയി ചിത്രം.

മലയാളികൾക്ക് സുപരിചിതരായ വ്യക്തികളാണ് ഗോപി സുന്ദറും അമൃത സുരേഷും. സംഗീത സംവിധായകനായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് ഗോപി സുന്ദർ. പിന്നണി ഗായക രംഗത്ത് സജീവമായി നിൽക്കുന്ന താരമാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന ഏഷ്യാനെറ്റ് അവതരിപ്പിച്ച റിയാലിറ്റി ഷോയിലൂടെയാണ് അമൃത ശ്രദ്ധ നേടുന്നത്. അമൃതയുടെ മക്കളാണ് പാപ്പു.പാപ്പുവിനെ പ്രേക്ഷകർക്ക് സുപരിചിതമാണ്.

   

കുറച്ചു നാളുകൾക്ക് മുൻപാണ് അമൃത സുരേഷ് ഗോപി സുന്ദറും പ്രണയത്തിലാണ് എന്നുള്ള വാർത്ത ഇവർ പുറത്തു വിട്ടത്. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇത് ഏറ്റെടുത്തത്. ഒരുപാട് സൈബർ ആക്രമണങ്ങളാണ് ഇതിനുശേഷം ഇരുവർക്കുമായി എത്തിയത്.ഇതിന്റെല്ലാം ആവശ്യമുള്ള സമയത്ത് മറുപടിയും ഇവർ നൽകിയിരുന്നു. ഇപ്പോൾ പുതിയ ചിത്രങ്ങളുമായി ആരാധകർക്ക് മുൻപിലേക്ക് എത്തുകയാണ് ഇവർ. ഓണത്തിന് പുത്തൻ ഫോട്ടോഷോട്ടുമായാണ് എത്തിയത്.

ചിത്രങ്ങളിൽ പാപ്പുവും ഉണ്ട് എന്നതാണ് ഇതിൽ ശ്രദ്ധ നേടുന്നത്. പാപ്പു ആദ്യമായാണ് ഇവർക്കൊപ്പം ചിത്രത്തിൽ എത്തുന്നത്. ഈ ചിത്രം ആരാധകർ ഏറ്റെടുക്കുകയാണ് ഇപ്പോൾ. ഓണകസവ് അണിഞ്ഞാണ് ഇവർ ചിത്രങ്ങൾ പങ്കുവെച്ചത്. ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ് ഇപ്പോൾ. പാപ്പു ഗോപി സുന്ദറെ അംഗീകരിച്ചു എന്നാണ് ആരാധകർ പറയുന്നത്. ഇവർക്ക് ഓണാശംസകൾ നേർന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.

ഇപ്പോൾ കുടുംബചിത്രം ആയി എന്നാണ് ആരാധകർ പറയുന്നത്.ഇവർ ഒന്നിച്ചുള്ള മ്യൂസിക്കൽ വീഡിയോകളും ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. വലിയ ആരാധകർ ആണ് ഈ വീഡിയോകൾക്ക് ഉള്ളത്.ഇനി അങ്ങോട്ട് ഒന്നിച്ചു സന്തോഷത്തോടെ പോകാൻ സാധിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത് ഈ ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)

Leave a Reply

Your email address will not be published. Required fields are marked *