മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. മിമിക്രി വേദികളിൽ നിന്നും കടന്നുവന്ന മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ വ്യക്തിയാണ് ജയറാം. ഒരുകാലത്ത് മലയാള സിനിമയുടെ നായികയായി തിളങ്ങിയ പാർവതിയെയാണ് ജയറാം വിവാഹം ചെയ്തത്. ഇവരുടെ മൂത്തമകൻ ആണ് കാളിദാസ് ജയറാം. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തി ആണ് കാളിദാസ് ജയറാം.
രണ്ടായിരത്തിൽ പുറത്തിറങ്ങിയ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് കാളിദാസ്. ചിത്രത്തിൽജയറാമിന്റെ മകനായി തന്നെയാണ് വേഷമിട്ടത്. പിന്നീട്2003 പുറത്തിറങ്ങിയസിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള നാഷണൽ അവാർഡ് ലഭിച്ചു. പിന്നീട് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 2018ൽ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി വരുന്നത്.
മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.2016 ൽ ആണ് തമിഴ് സിനിമയിലേക്ക് അരങ്ങേറുന്നത് മീൻ കുഴമ്പും മാൻ പാനയും എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറയ്ക്കുന്നത്. പിന്നീട് ഒട്ടനവധി മികച്ച ചിത്രങ്ങളിൽ കാളിദാസ് വേഷമിട്ടു. ഈയിടെ പുറത്തിറങ്ങിയ കമലഹാസൻ നായകനായ വിക്രം എന്ന സിനിമയിൽ മികച്ച വേഷമാണ് കാളിദാസ് ചെയ്തത്.പാവയ് കഥകൾ എന്ന ചിത്രം കാളിദാസിന്റെ അഭിനയ ജീവിതത്തിലെ വലിയ വഴിതിരിവ് ആണ്.
ഒരുപാട് ആരാധകർ ആണ് താരത്തിനു ഉള്ളത്.ഇനിയും ഒരുപാട് ചിത്രങ്ങൾ ആണ് കാളിദാസിന്റെ ഇറങ്ങാൻ ഇരിക്കുന്നത് .അച്ഛന്റെയും അമ്മയുടെയും വഴിയിലേക്ക് വന്നു മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് കാളിദാസ് ജയറാം.താര ജാഡ ഒട്ടും ഇല്ലാത്ത നടൻ എന്നാണു കാളിദാസിനെ ആരാധകർ പറയുന്നത്.ബാലതാരമായി തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരം ആണ് കാളിദാസ് ജയറാം.