നന്ദനം എന്ന സിനിമയിലൂടെ പുതുമുഖമായി കടന്നുവന്ന് മലയാളികൾക്ക് ഏവർക്കും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നവ്യ നായർ. ഒരു ഇടവേളക്കുശേഷം വീണ്ടും മലയാള സിനിമയിലേക്ക് സജീവമാകാൻ ഒരുങ്ങുകയാണ് നവ്യ. ഒരുത്തി എന്ന ചിത്രത്തിലൂടെ തന്റെ മലയാള സിനിമയിലേക്ക് ഉള്ള തിരിച്ചുവരവ് അനശ്വരമാക്കിയിരിക്കുകയാണ് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായിക. സോഷ്യൽ മീഡിയകളിലും സജീവമായ താരം വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
മിനിസ്ക്രീനിലും ഉദ്ഘാടന പരിപാടികളിലും സ്റ്റേജുകളിലും ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ് താരം. കഴിഞ്ഞദിവസം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ് എന്ന് നവ്യ നായർ വെളിപ്പെടുത്തിയിരുന്നു. തന്റെ പ്രിയപ്പെട്ട മൂന്നുപേരുടെ പിറന്നാളാണ് സെപ്റ്റംബർ ഒന്നാം തീയതി എന്ന സന്തോഷ വാർത്ത അറിയിച്ചാണ് നവ്യ നായർ സോഷ്യൽ മീഡിയയിൽ വിശേഷം പങ്കുവെച്ചത്. അതിൽ ഒന്നാമത്തെ ആൾ നവ്യയുടെ അമ്മയായിരുന്നു.
പറഞ്ഞു ദീർഘിപ്പിക്കേണ്ട കാര്യമില്ല എന്റെ എല്ലാമെല്ലാമാണ് യാത്ര പാർട്ണർ അമ്പലവാസി ഭക്ഷണ പ്രേമി ഷോപ്പിംഗ് എന്ന ഘടകം മാറ്റിനിർത്തിയാൽ ബാക്കിയെല്ലാം നമ്മൾ ഒരുപോലെയാണ്. ഈ ലോകത്ത് തന്നെഎന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത് അമ്മയുടെ എന്നും പറഞ്ഞാണ് അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നവ്യ നേർന്നത്.രണ്ടാമത്തെ ആൾ അനുജൻ കണ്ണൻ ആയിരുന്നു. ചോര വെള്ളത്തെക്കാൾ കട്ടിയുണ്ട്എന്ന വാക്ക് ഉപയോഗിച്ചായിരുന്നു നവ്യ അനിയന് പിറന്നാൾ ആശംസകൾ നേർന്നത്.
നിന്നെ എനിക്ക് മറ്റാരുമായി താരതമ്യം ചെയ്യാൻ കഴിയില്ല നീ എന്റെ ചക്കരയാണ് എന്നാണ് അനിയനെ നവ്യ പറഞ്ഞത്. മൂന്നാമത് കവി അക്ക ആയിരുന്നു. വാക്കുകൾ കൊണ്ട് എനിക്ക് നിന്നോടുള്ള സ്നേഹം പറഞ്ഞറിയിക്കാൻ ആവില്ല എന്നാണ് നവ്യ പറഞ്ഞത്. എന്നെ പോലെ ഒരാൾ എന്നാണ് നവ്യ പറഞ്ഞത്. ഈ മൂന്നു പേർക്കും ആണ് നവ്യ പിറന്നാൾ ആശംസകൾ നേർന്നത്.സോഷ്യൽ മീഡിയകൾ ഏറ്റെടുക്കുകയാണ് നവ്യയുടെ പിറന്നാൾ ആശംസ ഇപ്പോൾ.