പേരക്കുട്ടികളുടെ പിറന്നാൾ ആഘോഷമാക്കി ലക്ഷ്മി നായർ…|Lekshminair celebrate grandcildren birthday

കുക്കറി പരിപാടികളിലൂടെയും നിരവധി ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ലക്ഷ്മി നായർ. ഒരു സമയത്ത് ലക്ഷ്മി നായർ കൈരളി ടിവിയിൽ അവതരിപ്പിച്ച പരിപാടിക്ക് നിരവധി ആരാധകരായിരുന്നു ഉണ്ടായിരുന്നത്.നിരവധി പ്രോഗ്രാമുകളിലാണ് ലക്ഷ്മി നായർ നിറഞ്ഞുനിന്നിരുന്നത്. പിന്നീട് ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവെക്കുകയും ചെയ്യുന്ന താരമാണ് ലക്ഷ്മി നായർ.

   

യൂട്യൂബ് ചാനലിലൂടെതന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ ലക്ഷ്മി പങ്കുവെക്കാറുണ്ട്. കുടുംബം യാത്ര ഭക്ഷണം പാചകം തുടങ്ങിയ നിരവധി കാര്യങ്ങൾലക്ഷ്മി യൂട്യൂബ് ചാനലിലൂടെ പറയാറുണ്ട്. മകൾ പാർവതിക്ക് ഒറ്റ പ്രസവത്തിൽ മൂന്നു കുട്ടികൾ ജനിച്ചതിനെക്കുറിച്ചും അതിനെ സംബന്ധിച്ചുള്ള വിശേഷങ്ങളും ലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. യുവാൻ വിഹാൻ ലയ എന്നിങ്ങനെയാണ് മൂന്നു കുഞ്ഞുങ്ങളുടെ പേര്.

മൂന്ന് കുഞ്ഞുങ്ങളുടെയും പിറന്നാൾ സംബന്ധിച്ചുള്ള വീഡിയോ ലക്ഷ്മി നായർ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മകളുടെ ഭർത്താവായ അശ്വിനും ലക്ഷ്മി നായരും ചേർന്നാണ് മക്കളുടെ ബർത്ത് ഡേ ആഘോഷമാക്കിയത്. ജംഗിൾ ടീമിലുള്ള കേക്കാണ് ഇവർക്ക് വേണ്ടി തയ്യാറാക്കിയത്. അലങ്കാരങ്ങളും കേക്കും എല്ലാം വിഡിയോയിൽ ലക്ഷ്മി കാണിച്ചു തരുന്നുണ്ട്.

കേക്കിനെ കുറിച്ച് ലക്ഷ്മി പറഞ്ഞത് ഇങ്ങിനെ ആണ് എങ്ങനെ ആണ് കേക്ക് വേണ്ടത് എന്ന് പാർവതിയോട് ചോദിച്ചിരുന്നു. അവളുടെ മനസ്സിൽ ഉള്ളത് പോലെ എന്നോട് പറഞ്ഞിരുന്നു. അതുപോലെ വന്നോ എന്ന് ചോദിച്ചപ്പോൾ അമ്മ ഞാൻ പറഞ്ഞപോലെ തന്നെ ആണ് ഇത് എന്നായിരുന്നു മകളുടെ മറുപടി. വലിയ ആഘോഷമായിരുന്നു പരിപാടി. നിരവധി പേരാണ് കുഞ്ഞുങ്ങൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *