സന്തോഷവാർത്ത ആരാധകർക്കായി പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം നിവിൻ പോളി.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലെ പ്രകാശനായി മലയാള മനസുകളിലേക്ക് കടന്നുകൂടിയ താരമാണ് നിവിൻപോളി. പിന്നീട് യൂത്തിന്റെ പ്രതീകമായിരുന്നു നിവിൻ പോളി. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച താരം പിന്നീട് മലയാള സിനിമയുടെ ഉന്നതികളിലേക്ക് എത്തുകയായിരുന്നു.

   

യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ ആണ് നിവിൻ മലയാള സിനിമയിലേക്ക് കടന്നു വന്നത്.പിന്നീട് തട്ടത്തിൻ മറയത്ത് പ്രേമം എന്നീ ചിത്രങ്ങൾ ഓരോ കാലഘട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങൾ ആണ്. കുടുംബചിത്രങ്ങൾ ചെയ്തു കുടുംബ പ്രേക്ഷകർക്കിടയിലും താരമായി മാറിയ വ്യക്തിയാണ് നിവിൻ പോളി. സോഷ്യൽ മീഡിയകളിൽ അധികം സജീവമല്ലാത്ത താരം തന്റെ സിനിമയുടെ പോസ്റ്ററുകൾ ഷെയർ ചെയ്യാൻ വേണ്ടി മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്.

കുട്ടൻ പുതിയ ആരാധകരാണ് സോഷ്യൽ മീഡിയയിൽ നിവിൻ പോളിക്കുള്ളത്. ഇപ്പോൾ സന്തോഷവാർത്ത അറിയിച്ചുകൊണ്ട് പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിവിൻ പോളി ഈ ചിത്രമാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. തന്റെ ഭാര്യയോടൊപ്പം ഉള്ള ചിത്രമാണ് നിവിൻ പോളി പങ്കുവെച്ചത്. റിന്ന എന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്.വിവാഹ വാർഷിക ആശംസകൾ നേർന്നാണ് താരം ചിത്രം പങ്കുവെച്ചത്.

രണ്ടു മക്കൾ ആണ് ഇവർക്ക് ഉള്ളത്. നിവിൻ പോളി പ്രധാന കഥാപാത്രമായി എത്തിയ മഹാവീര്യർ ഇന്ന് ചിത്രം തിയേറ്ററുകളിൽ വലിയ വിജയമാണ് കരസ്ഥമാക്കിയത്. റോഷൻ സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് എന്ന സിനിമയാണ് അടുത്തതായി പുറത്തിറങ്ങാൻ ഉള്ളത്.പുതിയ ചിത്രം പങ്കുവെച്ചതും നിമിഷങ്ങൾ കൊണ്ട് തന്നെ ഏറ്റെടുക്കുകയായിരുന്നു സോഷ്യൽ മീഡിയ.

 

View this post on Instagram

 

A post shared by Nivin Pauly (@nivinpaulyactor)

Leave a Reply

Your email address will not be published. Required fields are marked *