കേക്ക് മുറിച്ച് ആഘോഷങ്ങളുമായി മലയാളികളുടെ ഇഷ്ട്ടതാരങ്ങൾ. ചിത്രം പങ്കുവെച്ച് കാളിദാസും.

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് ജയറാമിന്റേത്. ജയറാമും പാർവതിയും മകൻ കാളിദാസൻ എല്ലാം സിനിമാരംഗത്ത് ഉള്ളവരാണ്. ഇന്ന് മലയാളത്തിലും തമിഴിലും തന്റേതായ സ്ഥാനം നേടിയിട്ടുള്ള താരമാണ് കാളിദാസ്. നവമാധ്യമങ്ങളിലും കാളിദാസ് സജീവമാണ്. ഇപ്പോൾ പുതിയ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് കാളിദാസ്. ജയറാമിന്റെയും പാർവതിയുടെയും വിവാഹ വാർഷികത്തിന്റെ സന്തോഷവുമായി എത്തിയിരിക്കുകയാണ് കാളിദാസ്.

   

കേക്ക് മുറിച്ച് ജയറാമിന്റെ വായിൽ വെച്ചു കൊടുക്കുന്ന പാർവതിയുടെ ചിത്രങ്ങൾ ആണ് കാളിദാസ് പങ്കുവെച്ചത്. ഇവരുടെ വീട്ടിലെ രസകരമായ നിമിഷങ്ങൾ സാധാരണ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുള്ളത് കാളിദാസും മാളവികയും ആണ്. ഇപ്പോൾ 30 വിവാഹ വാർഷികം കേക്ക് മുറിച്ച ആഘോഷിക്കുന്നഇവരുടെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയതും കാളിദാസൻ ആണ്. സ്നേഹത്തോടെയുള്ള ഒരു അടിക്കുറിപ്പും ഈ പോസ്റ്റിന് താഴെ കാളിദാസ് പങ്കുവെച്ചിട്ടുണ്ട്.

ഈ ചിത്രമാണ്ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. മുപ്പതാം വിവാഹ വാർഷികംആഘോഷിക്കുന്ന അപ്പക്കും അമ്മയ്ക്കും സ്നേഹം. ലവ് യു സോമച്ച് എന്നാണ് കാളിദാസ് എഴുതിയ അടിക്കുറിപ്പ്. ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇരുവരുടെയും ഫാൻസ്‌ ഗ്രൂപ്പുകൾ ആണ് ഈ ചിത്രങ്ങൾ വൈറൽ ആക്കിയിരിക്കുന്നത്. ഇരുവരുടെയും വെഡിങ് ആനിവേഴ്സറി ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

നിരവധി പേരാണ് ആശംസകളുമായി എത്തിയത്.1992 സെപ്റ്റംബർ 7ന് ആയിരുന്നു പാർവതി ജയറാം വിവാഹം. അപരൻ എന്ന ചിത്രത്തിലൂടെ ആണ് ജയറാം വെള്ളിത്തിരയിലേക്ക് അരങ്ങേരിയത്. ഈ ചിത്രത്തിലൂടെ തന്നെ ആണ് പാർവതിയെ പരിചയപ്പെടുന്നതും. സിനിമയിലെ മാതൃക ദമ്പത്തികൾ ആണ് ഇരുവരും എന്നാണ് ആരാധകർ പറയുന്നത്. വിവാഹ ശേഷം പാർവതി സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും ജയറാം ഇന്നും സജീവമാണ്.

 

View this post on Instagram

 

A post shared by Kalidas Jayaram (@kalidas_jayaram)

Leave a Reply

Your email address will not be published. Required fields are marked *