മഹാലക്ഷ്മിയെ നിലത്തുവെക്കാതെ മീനാക്ഷി;കുടുംബത്തോടൊപ്പം ഉള്ള ഓണാഘോഷ ചിത്രങ്ങൾ പങ്കുവെച്ചു മീനാക്ഷി.

മലയാള സിനിമയുടെ ജനപ്രിയ നായകൻ എന്ന പട്ടത്തിന് അർഹമായ വ്യക്തി ആണ് ദിലീപ്. ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും ആരാധകരുടെ പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റിൽ ഉള്ളവയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചുമെല്ലാം പ്രേക്ഷകരുടെ മനസ്സു കീഴടക്കുന്ന താരമാണ് ദിലീപ്.സോഷ്യൽ മീഡിയകൾ ഏറെ ഏറ്റെടുത്ത ഒന്നായിരുന്നു ദിലീപ് കാവ്യാ മാധവൻ കല്യാണം. അതിനുശേഷം ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് വലിയ ആരാധകരാണ് കാത്തിരിക്കാറുള്ളത്.

   

ഓണനാളിൽ കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സൂപ്പർ സ്റ്റാറിന്റെ മകൾ മീനാക്ഷി. ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും അടക്കം കുടുംബത്തോടൊപ്പം ചേർന്ന് നിന്നിട്ടുള്ള ചിത്രങ്ങൾ ആണ് പങ്കുവെച്ചത്.മീനാക്ഷിയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. സിനിമയിൽ വേഷമിട്ടിട്ടില്ലെങ്കിലും സോഷ്യൽ മീഡിയകളിൽ സജീവമാണ് മീനാക്ഷി ദിലീപ്. ഇവർ ഒന്നിച്ചുള്ള ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഓണ നാളിൽ ഓണാശംസകൾ നേർന്നുകൊണ്ട് താരങ്ങളെല്ലാവരും ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

ഇത്തരത്തിൽ ദിലീപിന്റെ ചിത്രങ്ങൾ അന്വേഷിക്കുകയായിരുന്നുആരാധകർ. ഇതിനു പിന്നാലെയാണ് പോസ്റ്റുമായി മീനാക്ഷി എത്തിയത്. ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.ഇതിനോടൊപ്പം മീനാക്ഷിയും മഹാലക്ഷ്മിയും നിൽക്കുന്ന ചിത്രങ്ങളും മീനാക്ഷി പങ്കുവെച്ചു.മീനാക്ഷിക്ക് ഉമ്മ നൽകുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ആണ് പങ്കുവെച്ചത്. ഇരുവരും തമ്മിലുള്ള സ്നേഹം എടുത്തു പറയുകയാണ് ആരാധകർ.

മഹാലക്ഷ്മിക്ക് മീനാക്ഷി അമ്മയെ പോലെ ആണെന്നും എപ്പോഴും മീനാക്ഷിയുടെ അടുത്താണ് മഹാലക്ഷ്മി എന്നുമാണ് ആരാധകർ പറയുന്നത്.ഇരുവരും തമ്മിലുള്ള സ്നേഹത്തെ പ്രശംസിക്കുകയാണ് ആരാധകർ. ഇരുവരും തമ്മിൽ വലിയ വ്യത്യാസം ആണ് പ്രായത്തിൽ ഉള്ളത് അതുകൊണ്ട് തന്നെ മീനാക്ഷിക്ക് മകളെ പോലെ ആണ് മഹാലക്ഷ്മി. ഇരുവരും തമ്മിലുള്ള സ്നേഹം എടുത്തു പറയുകയാണ് ആരാധകർ. നിരവധി പേരാണ് തങ്ങളുടെ ഇഷ്ട്ട താരങ്ങൾക്ക് ഓനാശംസകളുമായി എത്തിയത്.

 

View this post on Instagram

 

A post shared by Meenakshi G (@i.meenakshidileep)

Leave a Reply

Your email address will not be published. Required fields are marked *