സെറ്റ് സാരിയിൽ അതീവ സുന്ദരി ആയി ദിൽഷ!എല്ലാവർക്കും ഓണാശംസകൾ നേർന്ന് താരം…|Dilsha prasannan new video

ബിഗ് ബോസ് എന്ന ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ദിൽഷ. ബിഗ് ബോസ് നാലാം സീസണിന്റെ വിജയി ആണ് ദിൽഷ പ്രസന്നൻ. ബിഗ്‌ബോസിന്റെ ചരിത്രത്തിലെ ആദ്യത്തെ ലേഡി വിന്നർ എന്ന ബഹുമതിയും ദിൽഷക്ക് ഉണ്ട്. ബിഗ്‌ബോസിനു ശേഷവും സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുകയാണ് താരം. മഴവിൽ മനോരമ അവതരിപ്പിച്ച ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെ ടെലിവിഷൻ രംഗത്തേക്ക് കടന്നു വന്ന വ്യക്തി ആണ് ദിൽഷ പ്രസന്നൻ.

   

തന്റെ സ്വതസിദ്ധമായ നൃത്ത ശൈലിയിലൂടെ ആരാധകരെ മുഴുവൻ കയ്യിലെടുത്ത താരമാണ്‌ ദിൽഷ പ്രസന്നൻ. പിന്നീടാണ് ഏഷ്യാനെറ്റ്‌ അവതരിപ്പിക്കുന്ന മോഹൻലാൽ അവതാരകനായ ബിഗ്‌ബോസ് എന്ന ഷോയിലേക്ക് വരുന്നത്. ഇതിലെ ടൈറ്റിൽ വിന്നർ ആവുകയും ചെയ്തു. ബിഗ്‌ബോസ് ഷോയ്ക്ക് ശേഷം നിരവധി സൈബർ ആക്രമണങ്ങൾ നേരിട്ട് താരങ്ങളിൽ ഒരാളായിരുന്നു ദിൽഷ പ്രസന്നൻ.

എങ്കിലും സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. നിരവധി ഗെറ്റപ്പുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്ന താരമാണ് ദിൽഷ. ഇപ്പോഴിതാ എല്ലാവർക്കും ഓണാശംസകൾ നേർന്നുകൊണ്ട് സെറ്റ് സാരിയിൽ അതീവ സുന്ദരിയായി തിളങ്ങി എത്തിയിരിക്കുകയാണ് ദിൽഷ പ്രസന്നൻ.കഥകളി പ്രതിമക്ക് അരികിൽ നിന്നുകൊണ്ട് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചിത്രങ്ങളോടൊപ്പം ഒരു ഡാൻസ് വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

കലാമണ്ഡലം സുമതി ടീച്ചർക്ക് മുൻപിൽ ഡാൻസ് കളിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ദിൽഷാ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കൂടാതെ സുമതി ടീച്ചർക്ക് നന്ദിയും പറഞ്ഞു.നിരവധി പേരാണ് ഓണാശംസകൾ മായി എത്തിയത്. സാരിയിൽ അതീവ സുന്ദരി ആണ് താരം എന്നും ആരാധകർ പറഞ്ഞു. എന്തൊക്കെ സൈബർ ആക്രമണങ്ങൾ വന്നാലും അതിനെ ഒന്നും വകവെക്കാതെ മുന്നേറുന്ന ദിൽഷയെ സ്ട്രോങ്ങ്‌ ലേഡി എന്നാണ് ആരാധകർ വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *