സാന്ത്വനം പരമ്പരയിലെ പ്രിയ താരം കണ്ണന് പിറന്നാൾ. ആശംസകളുമായി താരങ്ങൾ.

ഇതിനോടകം തന്നെ മലയാളികൾ നെഞ്ചിലേറ്റിയ പരമ്പരയാണ് ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന സാന്ത്വനം. ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രത്യേകം ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയകളിലും ഇവരുടെ ഫാൻസ് ഗ്രൂപ്പ് സജീവമാണ്. ഏഷ്യാനെറ്റ് ചാനൽ റേറ്റിംഗിൽ ഒന്നാമത് നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. ഇതിൽ ഒരുപാട് ആരാധകരുള്ള വ്യക്തിയാണ് അച്ചു സുഗന്ദ്. കണ്ണൻ എന്ന കഥാപാത്രത്തെയാണ്താരം അവതരിപ്പിക്കുന്നത്.

   

പരമ്പരയിലെ ഇളയ അനിയൻ ആയി ആണ് അച്ചു എത്തുന്നത്. കണ്ണൻ എന്നാണ് പരമ്പരയിലെ താരത്തിന്റെ പേര്. ഇപ്പോൾ കണ്ണന്റെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.കണ്ണന്റെ പിറന്നാളുമായി ബന്ധപ്പെട്ട് ഒപ്പം വേഷമിടുന്ന താരങ്ങൾ നൽകിയ പിറന്നാൾ ആശംസകൾ ആണ് വൈറൽ ആകുന്നത്. താരത്തിന്റെ അമ്മയായി സാന്ത്വനം.

പരമ്പരയിൽ വേഷമിടുന്ന ഗിരിജ പ്രേമന്റെ ആശംസകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രത്തിനു താഴെ ഹാപ്പി ബർത്ത് ഡേ മോനു എന്ന് അടിക്കുറിപ്പും എഴുതിയിട്ടുണ്ട്. ഇവർ പരമ്പരക്ക് പുറത്തും ഒരു കുടുംബം പോലെയാണ് എന്നുള്ളതിന്റെ തെളിവാണ് എല്ലാവരും താരത്തിനു പിറന്നാൾ ആശംസകളുമായി എത്തിയത്. ഏറ്റവും കൂടുതൽ ആരാധകരുള്ള ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം.

കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ആസ്വദിക്കുന്നു എന്നതാണ് ഈ പരമ്പരയുടെ വിജയം. ഇതിലെ കണ്ണനെ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അത്രക്ക് ആരാധകർ ആണ് താരത്തിനു ഉള്ളത്. ഇപ്പോൾ താരത്തിനു പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് ചിത്രത്തിന് താഴെ എത്തുന്നത്.അച്ചുവിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ മുഴുവൻ.

 

View this post on Instagram

 

A post shared by Girija Preman (@girijapreman)

Leave a Reply

Your email address will not be published. Required fields are marked *