പേർളിയുടെ വീട്ടിൽ വീണ്ടും ആഘോഷം.റൈചലിന്റെ കുഞ്ഞിനെ വരവേറ്റ് കുടുംബം.

മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ താരമാണ് പേർളി മാണി. ടെലിവിഷൻ അവതാരികയായും സിനിമ അഭിനേതാവയും യൂട്യൂബർ ആയും എല്ലാം ഒട്ടനവധി മേഖലകളിൽ തിളങ്ങുന്ന താരമാണ് പേർളി.പേർളി മാത്രമല്ല ഭർത്താവ് ശ്രീനിഷും മകൾ നിലയും എല്ലാം മലയാളി പ്രേക്ഷകർക്ക് സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. ഇവരുടെ വീഡിയോകൾ ഇരുകൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

   

അതുപോലെ തന്നെ എല്ലാവർക്കും സുപരിചിതയാണ് പേർളിയുടെ അനിയത്തി റേച്ചലിനെ. സ്വന്തം അനുജത്തിയെ പോലെയാണ് ഇവരെ കാണുന്നത്. ജൂണിലായിരുന്നു റേച്ചലിനും റൂബനും ഒരു ആൺകുട്ടി പിറന്നത്. റെയിൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം റെയിന്റെ മാമോദിസ ചടങ്ങ് ആയിരുന്നു ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആവുന്നത്.

ബന്ധുക്കൾ മാത്രം പങ്കെടുത്ത ഒരു ചെറിയ ചടങ്ങായിരുന്നു പള്ളിയിൽ വെച്ച് നടന്നത്. അപ്പു എന്നാണ് റെയിനെ വിളിക്കുന്നത്. കുറച്ചു നാളുകൾക്ക് മുൻപാണ് റേച്ചൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. പേർളിയുടെ ആരാധകർ ഈ ചാനലിനെയും നെഞ്ചിലേറ്റി. പേർളിയുടെ അനിയത്തി എന്നതിലുപരി അടുത്ത സുഹൃത്ത് ആണ് റേച്ചൽ. ലോകത്തെ ഏറ്റവും വലിയ ബന്ധങ്ങളിൽ ഒന്നു സഹോദരിമാർ തമ്മിലുള്ള ബന്ധം ആണെന്നും.

ഞങ്ങളുടെ റൈൻ ബേബിയെ കൈകളിൽ പിടിക്കുമ്പോൾ താൻ വീണ്ടും അമ്മയായ തോന്നൽ ആണെന്നും പേർളി പറഞ്ഞു. നില ബേബിക്ക് സഹോദരൻ വന്നു എന്നായിരുന്നു പേർളി പറഞ്ഞത്. ഇവരെ അറിയാത്തവർ ആയി ആരും ഉണ്ടാവില്ല. ഇപ്പോൾ എല്ലാവരും കൂടി ആഘോഷമാക്കുകയാണ് കുഞ്ഞിന്റെ മാമോദിസ ചടങ്ങ്. നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *