ആരതിക്ക് പിറന്നാൾ ആശംസകളുമായി റോബിൻ രാധാകൃഷ്ണൻ.വീഡിയോ വൈറൽ.

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് എന്ന ഒറ്റ ഷോയിലൂടെ മലയാളി പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്ത താരമാണ് റോബിൻ. ബിഗ് ബോസിൽ നിന്നും പുറത്തു പോകേണ്ടി വന്നെങ്കിലും ഏറ്റവും ആരാധകരുള്ള ബിഗ് ബോസ് കണ്ടസ്റ്റന്റ് റോബിനാണ്. സോഷ്യൽ മീഡിയകളിലും നിരവധി ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്. റോബിനെ ഇന്റർവ്യൂ ചെയ്തതിലൂടെ വൈറൽ ആയി മാറിയ വ്യക്തി ആണ് ആരതി പൊടി.

   

പിന്നീട് ഇരുവരും ഒന്നിച്ചു നിരവധി ചിത്രങ്ങൾ ആണ് റോബിൻ പങ്കുവെച്ചത് ഇരുവരും ഒന്നിക്കാൻ പോവുകയാണ് എന്ന സൂചന റോബിൻ ആരാധകർക്ക് ആയി കൊടുത്തിരുന്നു. ഇപ്പോൾ ആരതിക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ സ്വന്തം റോബിൻ രാധാകൃഷ്ണൻ. ഹാപ്പി ബർത്ഡേ ഡിയർ എന്ന ക്യാപ്ഷനോട് കൂടി ആണ് റോബിൻ വീഡിയോ പങ്കുവെച്ചത്.

സോഷ്യൽ മീഡിയകളിൽ നിരവധി ആരാധകർ ഉള്ള താരം പങ്കുവെക്കുന്ന എന്ത് കാര്യങ്ങളും നിമിഷ നേരം കൊണ്ട് ആണ് വൈറൽ ആകാറുള്ളത്. അത്തരത്തിൽ ആരതിയുടെ പിറന്നാൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. ഒരു ബിസിനസ്‌ സംരമ്പക കൂടി ആണ് ആരതി. നിരവധി ആരാധകർ ആണ് ഇപ്പോൾ ആരതിക്ക് ഉള്ളത്. ഇരുവർക്കും ആയി നിരവധി ഫാൻസ്‌ ഗ്രൂപ്പുകളും സജീവമാണ്.

ബിഗ്‌ബോസിൽ നിന്ന് പുറത്തു വന്ന റോബിനെ ആയിരക്കണക്കിന് ജനങ്ങൾ ആണ് എയർപോർട്ടിൽ സ്വീകരിക്കാൻ എത്തിയത്. നിരവധി ആരാധകർ ആണ് താരത്തിനു ഉള്ളത്. ഇപ്പോൾ സിനിമയിലേക്ക് കടക്കുകയാണെന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് കേൾക്കുന്നത്. റോബിന്റെ ആശംസകളോടെ നിരവധി പേരാണ് ആരതിക്ക് ആശംസകളുമായി എത്തുന്നത്. ഇവർ കേക്ക് മുറിക്കുന്നതിന്റെ വീഡിയോകളും സ്റ്റോറി ആയി ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *