സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് മനോജ്‌ കെ ജയൻ.. സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രങ്ങൾ.. | New Viral Photos

മലയാളസിനിമയിലെ അറിയപ്പെടുന്ന നടനാണ് മനോജ്‌ കെ ജയൻ. വില്ലൻ വേഷങ്ങളിലൂടെയും സഹ നടൻ ആയും ഒക്കെയും സിനിമയിൽ തിളങ്ങിയ താരമാണ് മനോജ്‌. പ്രേക്ഷകരുടെ ഹൃദയത്തിൽ വലിയ സ്ഥാനമാണ് നടൻ നേടിയെടുത്തത്. നടനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ നടനെ സംബന്ധിച്ച ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

   

കഴിഞ്ഞദിവസം ദുബായിൽ വച്ചുള്ള നടന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നടൻ മനോജ്‌ കെ ജയൻ. ദുബായിൽ വച്ച് നടന്ന ചടങ്ങിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്. അവതാരികയും മോഡലുമായ ലക്ഷ്മി നക്ഷത്രയും ചടങ്ങിൽ പങ്കെടുത്തിരുന്നു. മനോജ് കെ ജയനും ലക്ഷ്മി നക്ഷത്രയും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.

ഇരുവരും ഒന്നിച്ചുള്ള സെൽഫിയാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയിരിക്കുന്നത്. മനോഹരമായി പുഞ്ചിരിച്ചു കൊണ്ടാണ് നടൻ നിൽക്കുന്നത്. ഒപ്പം തന്നെ വെസ്റ്റേൺ വേഷത്തിൽ ലക്ഷ്മി നക്ഷത്രയും ഉണ്ട്. ചിത്രങ്ങളിൽ ഉള്ള നടന്റെ ലുക്ക് തന്നെയാണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. ഈ പ്രായത്തിലും വളരെ പ്രായം കുറവാണ് നടന് തോന്നിക്കുന്നത് എന്ന് ആണ് ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്.

നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾക്ക് താഴെ കമന്റ്‌ ചെയ്തത്. ഇപ്പോഴും ചെറുപ്പം നിലനിർത്തുന്നത് എങ്ങനെ ആണെന്നും, ആ ചിരി മനോഹരം ആയിരിക്കുന്നു എന്നെല്ലാം ആണ് ആരാധകർ കമന്റ് ചെയുന്നത്. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്‌ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ഈ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

 

View this post on Instagram

 

A post shared by Manoj K Jayan (@manojkjayan)

Leave a Reply

Your email address will not be published. Required fields are marked *