സിനിമ കണ്ടു കരഞ്ഞും ചിരിച്ചും പീലി കുട്ടി. പീലിക്കുട്ടി കരയുന്നത് കണ്ട് കൂടെ കരഞ്ഞ് ആരാധകരും. | Peeli Kutty Fun Video

കഴിഞ്ഞ ദിവസങ്ങളിലായി മലയാളത്തിൽ പുറത്തിറങ്ങിയ ബേസിലിന്റെയും ദർശനയുടെയും ചിത്രമാണ് ജയ ജയ ജയ ഹേ. തിയേറ്ററുകളിൽ എല്ലാം സിനിമ നിറഞ്ഞാടുകയാണ്. ഇപ്പോൾ സിനിമ കണ്ട് കരഞ്ഞും ചിരിച്ചും പീലികുട്ടി സോഷ്യൽ മീഡിയയിൽ വയറൽ ആയിരിക്കുന്നു. അജു വർഗീസിനെ മകളാണ് പീലികുട്ടി. ഈയിടെ ആയിരുന്നു കുടുംബസമേതം അജു സിനിമ കാണാൻ പോയത്.

   

സിനിമയിൽ ജയ കരയുമ്പോൾ എല്ലാം കൂടെ കരയുന്ന പീലി കുട്ടിയെയും അതുപോലെ ജയ ചിരിക്കുമ്പോൾ അത് കണ്ട് കൂടെ ചിരിക്കുന്ന പീലി കുട്ടിയുടെയും വീഡിയോ ആണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ തരാം പങ്കുവെച്ചിരിക്കുന്നത്. ഒരു സിനിമ പ്രായഭേദമന്യേ ആളുകളിൽ ഉണ്ടാക്കുന്ന വികാരങ്ങളെ തുറന്ന് കാട്ടുന്നതായിരുന്നു വർഗീസ് പങ്കുവെച്ച മകളുടെ വീഡിയോ. ഈ വീഡിയോ ആ സിനിമയുടെ വിജയം കൂടിയാണ്.

എല്ലാ പ്രായക്കാരെയും ഒരുപോലെ കൂടെ കൊണ്ടുപോകാൻ ആ സിനിമയ്ക്ക് ഉണ്ടായ കഴിവു കൂടിയാണ് വീഡിയോയിലൂടെ താരം പങ്കു വയ്ക്കുന്നത്. പീലിക്കുട്ടി കരയുന്നത് കണ്ട് സങ്കടമാകുന്നു എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ കമന്റ് പറയുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി തന്നെ നിൽക്കുന്ന ഒരു വ്യക്തിയാണ് അജു വർഗീസ്.

അജു വർഗീസ് കഴിഞ്ഞ ദിവസങ്ങളിൽ ഈ സിനിമയുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെ ആയിരുന്നു മകളുടെ വളരെ ക്യൂട്ട് ആയ ഈ വീഡിയോയും. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകൾ ആയി അവരുടെ സ്നേഹം അറിയിച്ചത്. വളരെ കുറഞ്ഞ നേരം കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)

Leave a Reply

Your email address will not be published. Required fields are marked *