കുഞ്ഞിനൊപ്പമുള്ള ആദ്യ ജന്മദിനം. മൃദുലക്ക് സർപ്രൈസുമായി യുവകൃഷ്ണ.

മലയാളം മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത താരമാണ് മൃദുല വിജയ്. ഭർത്താവ് യുവകൃഷ്ണനും പ്രേക്ഷകർക്ക് സുപരിചിതനാണ്. രണ്ട് ദിവസം മുൻപാണ് ഇവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം സംഭവിച്ചത്. മൃദുല ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ വിവരം ഇവർ തന്നെ തങ്ങളുടെ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇരുവരും ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ചിത്രം വലിയ വൈറലായിരുന്നു. ഇപ്പോൾ ഇതാ കഴിഞ്ഞദിവസം പുതിയൊരു വീഡിയോയുമായി ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ് യുവ കൃഷ്ണ.

   

മൃദുലയുടെ പിറന്നാൾ ദിവസം ആശുപത്രിയിലേക്ക് സർപ്രൈസുമായി യുവ എത്തുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കഴിഞ്ഞദിവസം ഇരുവരും കുഞ്ഞിന്റെ കയ്യിൽ പിടിച്ചുള്ള ചിത്രം ഷെയർ ചെയ്തിരുന്നു. ഇരുവരും ഫ്ലവർസ് അവതരിപ്പിച്ച സ്റ്റാർ മേജിക്ക് എന്ന് പരമ്പരയിൽ ഒന്നിച്ചുണ്ടായിരുന്നു. വലിയ ആരാധകരാണ് ഇരുവർക്കും ഉള്ളത്.

പ്രസവശേഷം ആശുപത്രി കിടക്കയിൽ വച്ചുള്ള പിറന്നാൾ ആഘോഷം ഇരട്ടി മധുരമായാണ് ഇരുവരും കാണുന്നത്. യുവ നൽകിയ പിറന്നാൾ സമ്മാനങ്ങളുംവീഡിയോയിൽ കാണാം.ഇരുവരുടെയും കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണ്ആരാധകരും. ഇത് നിന്റെ ജീവിതത്തിലെ മികച്ചതും ഓർമ്മയിലുള്ളതുമായ ഒരു ദിവസമാണെന്ന് എനിക്കറിയാം എന്ന അടിക്കുറിപ്പോടെ ആണ് യുവ വീഡിയോ പങ്കുവെച്ചത്.

യുവയുടെ പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഒപ്പം മൃദുലക്ക് പിറന്നാൾ ആശംസകളും നേർന്നു.സോഷ്യൽ മീഡിയകളിൽ സജീവമായിട്ടുള്ള ഇരുവരും എല്ലാ സന്തോഷങ്ങളും പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്.ഇതിനെല്ലാം ഒരുപാട് കാഴ്ചക്കാരും ഉണ്ട്.ഇരുവർക്കും ഒരു യൂട്യൂബ് ചാനലും ഉണ്ട്.ഇവർ അപ്ലോഡ് ചെയ്യുന്ന കാര്യങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്.അത്തരത്തിൽ ഏറ്റെടുത്തിരിക്കുകയാണ് പുതിയ വിഡിയോയും.

 

View this post on Instagram

 

A post shared by Yuva Krishna (@yuvakrishna_official)

Leave a Reply

Your email address will not be published. Required fields are marked *