ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ഒരു പരമ്പരയാണ് സാന്ത്വനം. ഒരുപാട് ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഒരേപോലെ ആസ്വദിക്കുന്നു എന്നതാണ് സാന്ത്വനത്തിന്റെ വിജയം. പരമ്പരയിലെ ഓരോ താരങ്ങൾക്കും പ്രത്യേകം ആരാധക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിലെ ശിവൻ അഞ്ജലി എന്നീ കഥാപാത്രങ്ങൾക്ക്ഒരുപാട് ആരാധകരാണ് ഉള്ളത്.
ഇപ്പോഴിതാ തങ്ങളുടെ ആരാധകരുടെ സന്തോഷം ഇരട്ടിപ്പിച്ചാണ് പുതിയ സന്തോഷവാർത്തയുമായി ചിപ്പിയും സജിനും എത്തിയിരിക്കുന്നത്. പ്രേംനസീർ ടെലിവിഷൻ അവാർഡിലെ മികച്ച നടിയായി ചിപ്പിയും മികച്ച നടനായി സജിനും തിരഞ്ഞെടുക്കപ്പെട്ടു. ദേവി എന്ന കഥാപാത്രമാണ്പരമ്പരയിൽ ചിപ്പി അവതരിപ്പിക്കുന്നത് സാന്ത്വനം കുടുംബത്തിലെ മൂത്ത മരുമകളുടെ വേഷമാണ് ചിപ്പി ചെയ്യുന്നത്.
നാലാമത് പ്രേം നസീർ ടെലിവിഷൻ അവാർഡിലാണ് സാന്ത്വനം പരമ്പരക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. അവാർഡ് ലഭിച്ച സന്തോഷം നവ മാധ്യമങ്ങൾ വഴി ഇവർ പങ്കുവെച്ചു. ഇതോടെ ഒരുപാട് സന്തോഷത്തിലാണ് പരമ്പരയുടെ ആരാധകരും. പരമ്പരയിൽശിവൻ എന്ന കഥാപാത്രമാണ് സജിൻ അവതരിപ്പിക്കുന്നത്. തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര.
സിനിമകളിലൂടെമലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഷഫ്നയാണ് സജിന്റെ ഭാര്യ. ഇരുവരും ചേർന്നാണ് അവാർഡ് ഷോയിൽ എത്തിയത്. ഇവർ മൂന്നുപേരും ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ തരംഗമാണ് ഇപ്പോൾ. അർഹിച്ച അംഗീകാരമാണ് ലഭിച്ചത് എന്നാണ് മിനിസ്‌ക്രീൻ പ്രേക്ഷകർ പറയുന്നത്. വലിയ തരത്തിലുള്ള അഭിനന്ദനങ്ങൾ ആണ് ഇരുവർക്കും എത്തിച്ചേരുന്നത്.സാന്ത്വനം പരമ്പര ഇപ്പോഴും റേറ്റിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി മുന്നോട്ട് പോവുകയാണ്.