ഇപ്പോഴും പഴയ അതേ സൗന്ദര്യം തന്നെ…!! പുതിയ ചിത്രങ്ങൾ പങ്കുവെച്ചു താരകല്യാൺ.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് താരാ കല്യാൺ. നൃത്തവും അഭിനയവും എല്ലാം ആയി തിളങ്ങി നിൽക്കുന്ന താരമാണ് താരകല്യാൺ. മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താര കുടുംബമാണ് ഇവരുടെത്. താര കല്യാണും മകൾ സൗഭാഗ്യയും അമ്മയും എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങൾ ആണ്. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായ താര കുടുംബമാണ് ഇവരുടേത്.

   

ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി ഇവർ പങ്കുവയ്ക്കാറുണ്ട്. സൗഭാഗ്യക്കും താര കല്യാണിനും ഓരോ യൂട്യൂബ് ചാനലും ഉണ്ട്. നിരവധി കാഴ്ചക്കാരാണ് ഇവരുടെ യൂട്യൂബ് ചാനലിന് ഉള്ളത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് താര കല്യാണിന്റെ ഒരു സർജറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ അറിയിച്ചിരുന്നു. എല്ലാവരുടെയും പ്രാർത്ഥന വേണം എന്ന് പറഞ്ഞു കൊണ്ടായിരുന്നു സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്.

നിരവധി പേരായിരുന്നു ഈ വീഡിയോ താഴെ കമന്റുകളുമായി എത്തിയത്. പിന്നീട് താരാ കല്യാണിന്റെ സർജറിക്കു ശേഷം ഉള്ള വിഡിയോയും ഇവർ പങ്കുവെച്ചിരുന്നു. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതും വീട്ടിലേക്ക് കൊണ്ടുവരുന്നതും എല്ലാം വീഡിയോ ആക്കി സൗഭാഗ്യ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ വഴി താര കല്യാൺ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ആണ് ആരാധകർക്കിടയിൽ വൈറൽ ആകുന്നത്.

വലിയ മാലയും കമ്മലും മൂക്കുത്തിയും എല്ലാം ധരിച് അതീവ സുന്ദരി ആയി നൃതത്തിന്റെ മുദ്രകൾ ചെയ്തുകൊണ്ടുള്ള ചിത്രങ്ങൾ ആണ് താര കല്യാൺ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഒരു ദൈവീക ഭാവം ഉണ്ട് എന്നാണ് ആരാധകർ പറയുന്നത്. ഏതായാലും സർജറി ഒക്കെ കഴിഞ്ഞു പൂർണ ആരോഗ്യത്തോടെ തിരിച്ചു വന്ന താര കല്യാണിന്റെ ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *