മകന് വ്യത്യസ്തമായ ഒരു പേര് നൽകി സോനം കപൂർ!ആശംസകളുമായി ആരാധകർ.

മലയാള സിനിമയിൽ ഇതുവരെ വേഷമിട്ടില്ലെങ്കിലും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് സോനം കപൂർ ബോളിവുഡ് സിനിമകളിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് സോനം. അഭിനയ പ്രാധാന്യമുള്ള നിരവധി സിനിമകളിൽ തിളങ്ങുന്ന താരമാണ് സോനം കപൂർ. കുറച്ചു വർഷങ്ങൾക്കു മുൻപ് ആനന്ദ് അഹൂജ എന്ന വ്യക്തിയുമായിട്ടായിരുന്നു സോനം കപൂറിന്റെവിവാഹം നടന്നത്.

   

സിനിമാലോകം ഒരുപാട് ആഘോഷിച്ച ഒരു ചടങ്ങായിരുന്നു ഇവരുടെ വിവാഹംഇതിനുശേഷം സോനം ഗർഭിണിയായതും മെറ്റേണിറ്റി ഫോട്ടോഷൂട്ട് വിശേഷങ്ങൾ എല്ലാം താരം തന്റെ ആരാധകർക്കായി പങ്കുവെച്ചിരുന്നു. 30 ലക്ഷത്തിന് മുകളിൽ ഫോള്ളോവെർസ് സോഷ്യൽ മീഡിയയിൽ ഉള്ള വ്യക്തിയാണ് സോനം കപൂർ. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഏതൊരു കാര്യവും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകാറ്.

ഇപ്പോൾ തന്റെ മകന്റെ പേര് ആരാധകർക്ക് മുൻപിൽ പങ്കുവെച്ചിരിക്കുകയാണ് സോനം കപൂർ. ഭർത്താവ് ആനന്ദ് അഹൂജക്കൊപ്പം മകനെയും പിടിച്ചു നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. വളരെ വ്യത്യസ്തമായ ഒരു പേരാണ് മകനെ താരം നൽകിയിരിക്കുന്നത്.ഞങ്ങളുടെ ജീവിതത്തിന് പുതിയ അർത്ഥം നൽകിയ ശക്തിയുടെ പേരിൽ കഠിനമായ ധൈര്യവും ശക്തിയും ഉൾക്കൊള്ളുന്ന ഹനുമാൻ സ്വാമിയുടെയും ഭീമന്റെയും പേരിൽ, പവിത്രമായ എല്ലാത്തിനും ജീവൻ നൽകുന്ന ശാശ്വതമായ നമ്മുടെ എല്ലാ കാര്യങ്ങളുടെയും പേര് ഞങ്ങളുടെ മകന് വായു കപൂർ അഹൂജ എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഇപ്രകാരമാണ് താരം സോഷ്യൽ മീഡിയയിൽകുറിച്ചത്.നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. മകൻ വലുതാവുമ്പോൾ ഹനുമാൻ സ്വാമിയെ പോലെ ശക്തനാവട്ടെ എന്നാണ് ആരാധകർ പറയുന്നത്. വളരെ വ്യത്യസ്തമായ ഒരു പേരാണ് സോനം കുഞ്ഞിനെ നൽകിയിരിക്കുന്നത്.ഈ പേര് സോഷ്യൽ മീഡിയ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.

 

View this post on Instagram

 

A post shared by Sonam Kapoor Ahuja (@sonamkapoor)

Leave a Reply

Your email address will not be published. Required fields are marked *