സിനിമ താരം സുനിതയെ ഓർമ്മയുണ്ടോ.

ഒരുകാലത്ത് മലയാള സിനിമയുടെ മികച്ച നടിമാരിൽ മുന്നിൽ നിന്ന താരമായിരുന്നു സുനിത. ഒട്ടനവധിവേഷങ്ങളിലൂടെമലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന താരമായിരുന്നു സുനിത. താരത്തിന്റെ അനിയത്തി വേഷങ്ങൾ ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. 1986 മുതൽ 1996 വരെ ദക്ഷിണേന്ത്യൻ സിനിമകളിൽ പേരുകേട്ട താരമാണ് സുനിത. 1996 ൽ ആന്ധ്രപ്രദേശുകാരൻ ആയ രാജനെ ആണ് സുനിത വിവാഹം കഴിച്ചത്.

   

1998 ൽ താരത്തിന് കുഞ്ഞു ജനിക്കുകയും ചെയ്തു. താരം ഇപ്പോൾ അമേരിക്കയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു. ഇടക്ക് താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. സിനിമയിൽ ഇല്ലെങ്കിലും ഡാൻസിൽ നിറസാന്നിധ്യമാണ് സുനിത. അമേരിക്കൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡാൻസ് സ്കൂളിൽ ആർട്ടിസ്റ്റിക് ഡയറക്ടറായി സുനിത ഇപ്പോഴും പ്രവർത്തിക്കുന്നു.കഴിഞ്ഞ 10 വർഷമായി ഡാൻസ് പഠിപ്പിക്കുന്നുമുണ്ട് ഒരു കാലത്ത് മലയാളികളെ മുഴുവൻ ആരാധകരാക്കിയ താരം.

1986 ൽ കൊടൈ മഴയ് എന്ന തമിഴ് ചിത്രത്തിലൂടെ ആണ് സുനിത സിനിമ ലോകത്തേക്ക് പ്രവേശിക്കുന്നത്. ഒറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമ പ്രേക്ഷകരെ കയ്യിലെടുക്കാനും താരത്തിനായി. ഒരുപാട് മലയാളം ചിത്രങ്ങളിലും വേഷമിട്ട താരത്തിനു ഇന്നും ഒരുപാട് ആരാധകർ ആണ് ഉള്ളത്.വാത്സല്യം എന്ന മമ്മൂട്ടി ചിത്രത്തിലെ മമ്മൂട്ടിയുടെ അനിയത്തിയായ.

സുധ എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്ന ഒന്നാണ്.ഗജകേസരി യോഗം എന്ന സിനിമയിലെ കാർത്തികക്കും ഏറെ ആരാധകർ ആണ് ഉള്ളത്. പൂക്കാലം വരവായി എന്ന സിനിമയിലെ തുളസി എന്ന കഥാപാത്രം ഏറെ ശ്രെദ്ധേയ ആയ ഒന്നാണ്.ഒരുകാലത്തു എണ്ണം പറഞ്ഞ ഒട്ടനവധി കഥാപാത്രങ്ങൾ ആണ് സുനിത പ്രേക്ഷകർക്ക് ആയി ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *