മലയാളി പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുള്ള താരദമ്പതികൾ ആണ് പൃഥ്വിരാജും സുപ്രിയയും. സിനിമാ നടൻ പാട്ടുകാരൻ നിർമ്മാതാവ് സംവിധായകൻ തുടങ്ങിയ നിരവധി മേഖലകളിൽ ഇന്ന് മലയാളികൾക്കിടയിൽ കൂടുതൽ താരസാന്നിധ്യമുള്ള നടനാണ് പൃഥ്വിരാജ്. താരത്തിന്റെ പുതിയതായി ഇറങ്ങുന്ന സിനിമകൾക്കെല്ലാം തന്നെ മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലുള്ള പ്രേക്ഷകർക്കും വലിയ ആരാധനയാണ് ഉള്ളത്.
പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയ പൃഥ്വിരാജിന് മലയാളികൾക്കിടയിൽ വലിയ സ്ഥാനമാണുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായി തന്നെ നിൽക്കുന്ന സുപ്രിയ പൃഥ്വിരാജ് പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി ആരാധകരാണ് ഉള്ളത്. തന്റെ ജീവിതത്തിൽ നടക്കുന്ന എല്ലാ സന്തോഷകരമായ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ സുപ്രിയ പങ്കുവെക്കാറുണ്ട്.
താര കുടുംബത്തിന്റെ ഓരോ വാർത്തകൾക്കും ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കാറുള്ളത്. ഇപ്പോഴിതാ 14 വർഷം മുൻപുള്ള കുടുംബത്തിന്റെ ചിത്രങ്ങളാണ് സുപ്രിയ പങ്കു വെച്ചിരിക്കുന്നത്. 2008 ലെ തിരുവനന്തപുരത്തുള്ള വീടിന്റെ ഗൃഹപ്രവേശനത്തിന്റെ ഓർമ്മകളാണ് പങ്കു വച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ കൂടെ നിൽക്കുന്ന ചിത്രവും. അമ്മയായ മല്ലിക സുകുമാരനോട് കൂടെയുള്ള ചിത്രവും സുപ്രിയ പങ്കുവെച്ചിരിക്കുന്നു.
നിരവധി ആരാധകനാണ് ഈ ഓർമ്മകൾക്ക് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. പഴയ രാജുവേട്ടനെ കണ്ട് ആരാധകർ പഴയ പല സിനിമകളെയും ഓർമ്മയ്ക്കുന്ന നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചോക്ലേറ്റ്, മൊഴി തുടങ്ങിയ ചിത്രത്തിലെ പഴയ രാജുവേട്ടനെ കണ്ട സന്തോഷമാണ് ആരാധകർക്കുള്ളത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളെല്ലാം വളരെയധികം വൈറലായി കഴിഞ്ഞു.
View this post on Instagram