ഒരു ചെറിയ ഇടവേളക്ക് ശേഷം ശ്രീനിവാസൻ വീണ്ടും സിനിമയിലേക്ക്!!! ചിരിച്ചും കളിച്ചും ഉള്ള ശ്രീനിവാസന്റെ പുതിയ വരവിനെ ആഘോഷമാക്കി ആരാധകർ… | Sreenivasan Come Back

ഒരു നടനായും തിരക്കഥാകൃത്തായും മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ശ്രീനിവാസൻ. മലയാളം സിനിമ ചരിത്രം എന്നെന്നും ഓർമിക്കേണ്ട ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകർക്കായി സമ്മാനിച്ച വ്യക്തിയാണ് ശ്രീനിവാസൻ. ശ്രീനിവാസനെ പോലെ തന്നെയാണ് മക്കളായ വിനീതും ധ്യാനും രണ്ടുപേരും തന്നെ മലയാള സിനിമയിലെ വിവിധ മേഖലകളിൽ തങ്ങളുടെതായ കഴിവുകൾ തെളിയിച്ചു. നിരവധി ആരാധകരാണ് മക്കൾക്കും ഉള്ളത്.

   

കുറച്ചുനാളുകൾക്കു മുമ്പ് രോഗാവസ്ഥയിലായിരുന്ന ശ്രീനിവാസന്റെ വാർത്തകൾ ആരാധകരെ എല്ലാം വളരെയധികം വിഷമത്തിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ സുഖം പ്രാപിച്ചു വരുന്ന ശ്രീനിവാസന്റെ ചിത്രങ്ങളും വീഡിയോകളും കാണാൻ നിരവധി ആളുകളാണ് ഉള്ളത്. സുഖം പ്രാപിച്ചതിനുശേഷം ഉള്ള ശ്രീനിവാസന്റെ സിനിമയിലേക്കുള്ള വരവാണ് മലയാളി പ്രേക്ഷകർ എല്ലാവരും ഏറ്റവും കൂടുതൽ കാത്തിരുന്നത്.

എന്നാൽ ഇപ്പോൾ അത് സാധ്യമായിരിക്കുന്നു. വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ ഷൈൻ ചാക്കോ എന്നിവരെ പ്രധാന കഥാപാത്രമായി നവാഗതനായ ജയലാൽ സംവിധാനം ചെയ്യുന്ന കിറുക്കൻ എന്ന പുതിയ ചിത്രത്തിലൂടെ താരത്തിന്റെ വലിയ തിരിച്ചുവരവ്. ആ ചരിത്രത്തിന്റെ പൂജയുമായി ബന്ധപ്പെട്ട ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ആണ് ആരാധകർ ശ്രീനിവാസന്റെ ഈ തിരിച്ചു വരവിനെ ഇരുകൈയും നീട്ടി സ്വീകരിച്ചത്.

കളിയും ചിരിയുമായി സിനിമയിലെ മറ്റ് സഹപ്രവർത്തകരോട് സമയം പങ്കുവെക്കുന്ന ശ്രീനിവാസനെ നമുക്ക് കാണാൻ സാധിക്കും. ഒരു ഇടവേളയ്ക്ക് ശേഷമുള്ള തന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് ശ്രീനിവാസൻ ആഘോഷിക്കുകയാണ്. ശ്രീനിവാസനോടൊപ്പം വരാൻ പോകുന്ന സിനിമ കാണാൻ ആകാംക്ഷയോടെ മലയാളികളും.

Leave a Reply

Your email address will not be published. Required fields are marked *