ഒരുപാട് നാളുകൾക്ക് ശേഷം സന്തോഷവതി ആയി മീന…!! ഒരുപാട് സന്തോഷത്തോടെ ആരാധകർ.

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളാണ് മീന. തമിഴ് സിനിമകളിൽ ബാലതാരമായി കടന്നുവന്ന മീന പിന്നീട് എല്ലാ ഇൻഡസ്ട്രികളിലെയും പ്രിയ താരമായി മാറുകയായിരുന്നു. മോഹൻലാലും മീനയും തമ്മിലുള്ള സിനിമകളെല്ലാം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങൾ ആയിരുന്നു. കുറച്ചു മാസങ്ങൾക്കു മുൻപാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണത്തിന് കീഴടങ്ങുന്നത്.

   

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു വിദ്യസാഗർ മരണപ്പെടുന്നത്. ഈ വേർപാട് വളരെ വലിയ രീതിയിലാണ് ബാധിച്ചത്. ഭർത്താവിന്റെ മരണശേഷം തകർന്നു പോയ താരത്തെ എല്ലാ വിഷമങ്ങളിൽ നിന്നും ഒരു പരിധിവരെ എങ്കിലും മാറ്റി നിർത്തിയത് താരത്തിന്റെ സുഹൃത്തുക്കൾ തന്നെയായിരുന്നു. ഒരിക്കലും ഒറ്റയ്ക്കാണ് എന്ന തോന്നൽ വരുത്താതെ എപ്പോഴും മീനയെ ചേർത്ത് നിർത്തുന്ന സുഹൃത്തുക്കളെ അഭിനന്ദിച്ചു നിരവധി പേർ രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ മീനയുടെ പിറന്നാളിന് സർപ്രൈസ് കൊടുക്കുന്ന സുഹൃത്തുക്കളുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. ഇപ്പോൾ താരം പങ്കുവെച്ച പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആവുന്നത്. സുഹൃത്തിനൊപ്പം വിദേശരാജ്യത്ത് അടിച്ചു പൊളിക്കുന്ന വീഡിയോ ആണ് മീന പങ്കുവച്ചത്. വളരെ സന്തോഷവതിയായി ഈ വീഡിയോയിൽ മീനയെ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി വരുന്നത്. ഒന്ന് ചിരിച്ചു കണ്ടല്ലോ എന്നാണ് ആരാധകർ പറയുന്നത്.

മീനയുടെ സുഹൃത്തുക്കൾ തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ കരുത്തും. ഇതിനു താഴെ നിരവധി മോശം കമന്റുകളും വരുന്നുണ്ട്. ഭർത്താവ് മരിച്ച സങ്കടം ഇത്ര പെട്ടെന്ന് അവസാനിച്ചോ എന്ന തരത്തിലുള്ള മോശം കമ്മെന്റുകളും വീഡിയോയുടെ താഴെ കാണാം. ഈ വീഡിയോ ഇപ്പോൾ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ. ഇനിയും ജീവിതം ഉണ്ട്. സന്തോഷവതിയായി തന്നെ ഇരിക്കു എന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *