ഈ കൊച്ചു സുന്ദരൻ ആരാണ് എന്ന് പിടികിട്ടിയോ…?

രണ്ടായിരത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്തകൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഇടയിലേക്ക് കടന്നുവന്ന കാളിദാസ് ജയറാമിന്റെ പഴയ കാല ചിത്രമാണ് ഇത്. മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മൂത്ത മകനാണ് കാളിദാസ് ജയറാം. ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന ഇന്ന് മുൻനിര നായകന്മാരിൽ ഒരാളായി മാറിയ താരമാണ് കാളിദാസ്.

   

ജയറാമിന്റെ മകന്റെ വേഷത്തിൽ തന്നെയാണ് ആദ്യമായി സിനിമയിലേക്ക് കാളിദാസ് കടന്നുവരുന്നത്. പിന്നീട് 2003 ൽ പുറത്തിറങ്ങിയ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും കാളിദാസ് കരസ്ഥമാക്കി. ഈ ചിത്രത്തിലൂടെ മലയാളികൾക്ക് എല്ലാം പ്രിയങ്കരനായി മാറിയ താരമാണ് കാളിദാസൻ. പിന്നീട് 2018ൽ നായകനായി പൂമരം എന്ന ചിത്രത്തിൽ അഭിനയിച്ചു.

വളരെ മികച്ച പ്രതികരണം ആയിരുന്നു താരത്തിന് ലഭിച്ചത്. മലയാളത്തിൽ മാത്രമല്ല മറ്റു ഇൻഡസ്ട്രികളിലും തന്റേതായ കഴിവ് തെളിയിച്ച താരമാണ് കാളിദാസ്. പാവയ്ക്കഥകൾ എന്ന ചിത്രത്തിലെ അഭിനയം താരത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു വലിയ വഴിതിരിവാണ്. ഇന്ന് നിരവധി ആരാധകരുള്ള ഒരു താരമാണ് കാളിദാസൻ. ഈയടുത്ത് പുറത്തിറങ്ങിയ കമലഹാസൻ നായകനായ വിക്രം എന്ന സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷം താര അഭിനയിച്ചു.

വളരെ മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. ഇന്നും മലയാളി പ്രേക്ഷകരുടെ കൊച്ചനുജനെ പോലെയാണ് കാളിദാസനെ കാണാറ്. ഇനിയും നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാൻ ഉള്ളത്. സോഷ്യൽ മീഡിയകളിലും നിരവധി ആരാധകരുള്ള താരമാണ് കാളിദാസ്. അതുകൊണ്ട് തന്നെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി താരം പങ്കുവെക്കാറുണ്ട്. ഇവർ പങ്കുവെക്കുന്ന കുടുംബ ചിത്രങ്ങൾക്കും നിരവധി ആരാധകർ ആണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *