നീലക്കുറിഞ്ഞിയുടെ ഇടയിലൂടെ പാറി പറന്ന് അമൃത. വീഡിയോ കണ്ടു വൈറലാക്കി സോഷ്യൽ മീഡിയയിൽ ആരാധകർ. | Amrutha Enjoy The Nature

കുടുംബ വിളക്ക് എന്ന മലയാളം സീരിയലിലൂടെയും സ്റ്റാർ മാജിക് ടിവി ഷോയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമൃത നായർ. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത ഡോക്ടർ രാം എന്ന മലയാളം ടിവി സീരിയലിലൂടെയാണ് അവർ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. മലയാളി പ്രേക്ഷകരുടെ എല്ലാം ഇഷ്ടതാരമാണ് അമൃത. അമൃത ഇപ്പോൾ നീലക്കുറിഞ്ഞികളുടെ ഇടയിലാണ്.

   

മൂന്നാറിലെ നീലക്കുറിഞ്ഞി പൂത്ത മലനിരകൾക്കിടയിൽ പാറി നടക്കുന്ന അമൃതയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ വീഡിയോയിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. വളരെയധികം സന്തോഷത്തോടെ ആർത്തുല്ലസിക്കുന്ന അമൃതയെ വീഡിയോയിൽ കാണാം. വീഡിയോ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. നിരവധി ലൈക്കുകളും കമന്റുകളും ആണ് കുറഞ്ഞ സമയത്തിനുള്ളിൽ താരത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചത്. താരം ഇപ്പോൾ മൂന്നാറിൽ അടിച്ചുപൊളിക്കുകയാണ്.

എങ്ങനെയാണ് കുന്നിലേക്ക് കയറിയതെന്ന് ആശ്ചര്യത്തോടെ ആരാധകർ ചോദിക്കുന്നു. വീഡിയോയിൽ അതീവ സന്തോഷവതിയാണ് അമൃത. അതുപോലെ തന്നെ നീലക്കുറിഞ്ഞിയുടെ മുഴുവൻ സൗന്ദര്യത്തെയും വീഡിയോയിൽ നമുക്ക് കാണാം. മൂന്നാറിന്റെ മനോഹാരിത നിറഞ്ഞ മലനിരകൾക്കിടയിൽ നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്ന കാഴ്ച വളരെയധികം മനോഹരമായ ഒന്നാണ്. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന വ്യക്തിയാണ് അമൃത.

അമൃത പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ ഇപ്പോഴും സ്നേഹത്തോടെയുള്ള പിന്തുണ ലഭിക്കാറുണ്ട്. ഈ വീഡിയോയ്ക്ക് പിന്നാലെ തന്റെ റിസോർട്ടിന്റെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും താരം പങ്കു വച്ചിരിക്കുന്നു. പ്രകൃതി രമണീയമായ മൂന്നാറിലെ മനോഹരമായ സൗന്ദര്യം ആസ്വദിക്കുകയാണ് താരം. അമൃതയുടെ ഈ പുതിയ വീഡിയോയ്ക്ക് സോഷ്യൽ മീഡിയ മുഴുവൻ അവരുടെ സ്നേഹം ലൈക്കുകളായി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *