വൈകുന്നേരങ്ങളിൽ ചായയ്ക്ക് കൂടെ കഴിക്കാൻ എരിവുള്ള ഒരു പലഹാരം തയ്യാറാക്കാം. എല്ലാവർക്കും യോടൊപ്പം മിക്സർ കഴിക്കാൻ വളരെ ഇഷ്ടമായിരിക്കും. ചിലർ എരുവുള്ള പലഹാരങ്ങളോടു കൂടുതൽ താല്പര്യം ഉള്ളവർ ആയിരിക്കും. അങ്ങനെയുള്ളവർക്ക് വേണ്ടി ബ്രെഡ് ഉപയോഗിച്ചുകൊണ്ട് രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. അതിനായി ആദ്യം തന്നെ എല്ലു എല്ലാത്ത ഇറച്ചി കഷ്ണങ്ങൾ ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് നന്നായി വേവിച്ചെടുത്ത് വയ്ക്കുക.
അതിനുശേഷം ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് കുറച്ചു കുരുമുളകു പൊടി ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. അടുത്തതായി ഞാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് ഒരു വലിയ സവാള ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരച്ചത് അര ടീസ്പൂൺ ചേർത്തു കൊടുക്കുക.
അതിനുശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർക്കുക സവാള വാടി വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ ഗരം മസാല ചേർക്കുക. ശേഷം പൊടിയുടെ പച്ചമണം എല്ലാം മാറിയതിനു ശേഷം പൊടിച്ചു വച്ചിരിക്കുന്ന ചിക്കൻ ചേർക്കുക. അതിനുശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. മസാല എല്ലാം ചിക്കനിലേക്ക് പിടിച്ചതിനു ശേഷം ഇറക്കിവെക്കാം. അതിനുശേഷം ഒരു ബ്രെഡ് എടുത്ത് അതിന്റെ അരികുകൾ എല്ലാം മുറിച്ചു കളയുക.
ശേഷം അതിനു നടുവിലായി തയ്യാറാക്കി വെച്ച മസാല വെച്ചുകൊടുക്കുക. ശേഷം കോണായി മടക്കി എടുക്കുക. അതിനുശേഷം ഒരു മുട്ട പൊട്ടിച്ച് എടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച ഓരോ ബ്രെഡും മുക്കിയെടുത്ത് പൊടിച്ച ബ്രെഡിൽ പൊതിഞ്ഞെടുത്ത് വയ്ക്കുക. അതിനുശേഷം ഒരു പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിനുശേഷം ഉണ്ടാക്കിവച്ച ബ്രെഡ് ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ പൊരിച്ചെടുക്കുക. അതിനുശേഷം മാറ്റിവയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.