വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് ലക്ഷ്മി തരൂ. കാൻസർ രോഗത്തെ തടയുവാനും ഇല്ലാതാക്കുവാനും ഉള്ള ലക്ഷ്മി തരു എന്ന ചെടിയുടെ കഴിവിനെ വളരെയധികം പ്രചാരത്തിലുണ്ടായിരുന്ന ഒരു കാര്യമാണ്. ഈ ചെടിയുടെ ഈ കഴിവ് തന്നെയാണ് കൂടുതലാളുകളിലേക്കും ഈ ചെടിയെത്താൻ കാരണമായത് ഇന്ന് പലരുടെയും വീട്ടിൽ ഒരു ലക്ഷ്മി തരുവിന്റേതായി ഒരു തൈ എങ്കിലും ഉണ്ടായിരിക്കും.
പതിനാറോളം രോഗങ്ങളെ ഭേദമാക്കാനുള്ള കഴിവ് ലക്ഷ്മി തരുവിനുണ്ട്. ലുക്കീമിയ, ആസ്മ, കരൾ വീക്കം, പ്രമേഹം, സന്ധിവേദന, മലേറിയ, അനീമിയ, അസിഡിറ്റി, സ്ത്രീജന്യ രോഗങ്ങൾ, അൾസർ എന്നിവയ്ക്കല്ല ലക്ഷ്മിയുടെ തടിയുടെ തൊലി കൊണ്ട് ഉണ്ടാക്കിയ കഷായം വളരെയധികം ഉപകാരപ്രദമാണ്. ഈ വൃക്ഷത്തിന്റെ ഇല, കായ, തടി എന്നിവയെല്ലാം തന്നെ ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതാണ്.
ഇതിന്റെ വിത്തിൽ 64 ശതമാനം എണ്ണയുള്ളതിനാൽ പാചക എണ്ണയായും ഇത് ഉപയോഗിച്ചു വരുന്നു. ലക്ഷ്മി തരുവിന്റെ ഇല മണ്ണിനെ ജൈവാംശം നൽകുന്ന ഒന്നാണ്. ഇത് മണ്ണിനെയും പരിസരങ്ങളെയും വളരെയധികം തണുപ്പിക്കുന്ന ഒന്നാണ്. കൂടാതെ ഭൂഗർഭ ജല സംരക്ഷണ ശേഷി വർദ്ധിപ്പിക്കുന്നു. പത്തുവർഷങ്ങൾക്ക് ശേഷമാണ് ഈ ചെടി അതിന്റെ ഫലഭൂവിഷ്ടി കാണിക്കുന്നത്.
ഇതിന്റെ ഇലകളിൽ അടങ്ങിയിരിക്കുന്ന കോഴ്സിനോയ്ഡ്, ഗൗക, റൂബിനോൾ എന്നീ രാസ സംയുക്തങ്ങൾ ട്യൂമർ അർബുദം എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് ഗുണകരമാണ് ഇതിന്റെ തൊലിയിലും ഇലയിലും കാണുന്ന സൈമറൂബിൻ എന്ന രാസപദാർത്ഥം വിര, വയറു ഇളക്കം, ഉദര സംബന്ധമായ രോഗങ്ങൾ, മലേറിയ എന്നിവയൊക്കെ വലിയ പരിഹാരമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.