മിക്കവാറും എല്ലാ വീടുകളിലും തന്നെ മിക്സി ഉപയോഗിക്കുന്ന വീട്ടമ്മമാർ ഉണ്ടായിരിക്കും. മിക്സി ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം മിക്സിയുടെ ജാറിന്റെ അടിവശത്ത് അടിഞ്ഞുകൂടുന്ന അഴുക്കുകൾ വൃത്തി ആക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. ഇനി വെറും പത്തു മിനിട്ടുകൊണ്ട് വൃത്തിയാക്കി എടുക്കാം. അതിനായി മിക്സിയുടെ ജാറിന്റെ അടിവശത്ത് ഒരു സ്പൂൺ ബേക്കിംഗ് സോഡാ എടുക്കുക.
അതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ച് 10 മിനിറ്റ് മാറ്റി വയ്ക്കുക. അതുപോലെ മിക്സിയുടെ ബാക്കിയുള്ള ഭാഗം വൃത്തിയാക്കുന്ന അതിനായി ഒരു പേസ്റ്റ് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ, ഒരു ടീസ്പൂൺ വിനാഗിരി, പാത്രം കഴുകുന്ന ഏതെങ്കിലും സോപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് മിക്സിയുടെ ജാറിന്റെ അഴുക്കുപിടിച്ച് ഭാഗങ്ങൾ എല്ലാം തന്നെ ഉരച്ച് വൃത്തിയാക്കുക.
മിക്സിയുടെ ജാർ മാത്രമല്ല. മിക്സിയുടെ അഴുക്കുപിടിച്ച് ഭാഗങ്ങളിലെല്ലാം തന്നെ ഈ പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കി എടുക്കുക. മിക്സിയുടെ ജാർ 10 മിനിറ്റിനുശേഷം എടുത്തു ഒരു ബ്രെഷ് ഉപയോഗിച്ച് നന്നായി ഉരച്ച് വൃത്തിയാക്കുക. അതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകി എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകൾ പോകുന്നത് കാണാം. ഈ രീതിയിൽ മിക്സിയുടെ വയറിലുണ്ടാകുന്ന അഴുക്കുപിടിച്ച് ഭാഗങ്ങളെല്ലാം വൃത്തിയാക്കി എടുക്കാവുന്നതാണ്.
ശേഷം ഒരു തുണികൊണ്ട് തുടച്ചെടുക്കുക. മിക്സിയുടെ ജാർ കണക്ട് ചെയ്യുന്ന ഭാഗത്ത് കാണുന്ന അഴുക്കുകൾ ഈ പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ്. അതിനുശേഷം ഒരു ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുക്കുക. ഈ രണ്ട് രീതികളുപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മിക്സി പുതിയത് പോലെ തന്നെ വൃത്തിയാക്കാം. എല്ലാ വീട്ടമ്മമാരും ഇനി മിക്സിയെ പുതിയത് പോലെ വയ്ക്കാം. എല്ലാവരും ഇന്നു തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.