എല്ലാ വീടുകളിലും അടുക്കളയിൽ സ്ഥിരമായി കാണുന്ന രണ്ടു വസ്തുക്കളാണ് വിനാഗിരിയും ഉപ്പും. ഈ രണ്ട് സാധനങ്ങൾ ഉപയോഗിച്ച് കണ്ടു അടുക്കളയിലെ പല ജോലികളും എളുപ്പത്തിൽ തീർക്കാം. ആദ്യം തന്നെ വെള്ളം കുടിക്കാനായി നാം ഉപയോഗിക്കുന്ന ഫ്ലാസ്ക് വൃത്തിയാക്കുവാൻ ഫ്ലാസ്ക്കിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരിയും ഒരു ടീസ്പൂൺ ഇട്ട് വിട്ടുകൊടുക്കുക.
അതിനുശേഷം നല്ലതുപോലെ കുലുക്കി അഞ്ചുമിനിറ്റ് മാറ്റിവെക്കുക. അതിനു ശേഷം കഴുകി കളയുക. അതുപോലെ വീട്ടിലേക്ക് വാങ്ങിക്കുന്ന പച്ചക്കറികളിൽ നമുക്കറിയാത്ത ഒരുപാട് വിഷങ്ങൾ ഉണ്ടായിരിക്കും. അതുകൊണ്ട് പച്ചക്കറി കഴുകാൻ എടുക്കുമ്പോൾ അതിലേക്ക് കുറച്ചു ഉപ്പും വിനാഗിരിയും ചേർത്തു കഴുകിയെടുക്കുക. അതുപോലെ തന്നെ മുട്ട പുഴുങ്ങിയെടുക്കുമ്പോൾ അതിലേക്ക് കുറച്ചു ഉപ്പും വിനാഗിരിയും ചേർക്കുകയാണെങ്കിൽ മുട്ട പൊട്ടി പോകാതെ പുഴുങ്ങി കിട്ടും.
അതുപോലെ തന്നെ പച്ചക്കറികൾ അരിയുന്ന മരത്തിന്റെ കട്ടിങ് ബോർഡ് വൃത്തിയാക്കുന്ന അതിനായി വിനാഗിരിയും ഉപ്പും ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക. അതുപോലെതന്നെ സ്റ്റീൽ പാത്രങ്ങൾ കുറച്ചു ഉപയോഗിച്ച് കഴിഞ്ഞാൽ അതിൽ തുരുമ്പ് വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ഭാഗങ്ങളിൽ കുറച്ച് ഉപ്പും വിനാഗിരിയും ചേർത്ത് ബ്രഷ് ഉപയോഗിച്ച് കഴുകിയെടുക്കുക.
കൂടാതെ ഓട്ടു പാത്രങ്ങൾ, അലൂമിനിയം പാത്രങ്ങൾ, ഗ്ലാസ്സുകൾ, സ്പൂണുകൾ, കയ്യിലുകൾ എന്നിവയിൽ കാലക്രമേണ ഉണ്ടാകുന്ന ചില കറപിടിച്ച പാടുകൾ ഇല്ലാതാക്കാൻ ഉപ്പും വിനാഗിരിയും ചേർത്ത് ബ്രഷ് ഉപയോഗിച്ചോ സ്ക്രബർ ഉപയോഗിച്ചോ ഉരച്ച് കൊടുക്കുക. ഇതുപോലുള്ള ചെറിയ ചെറിയ പണികൾ ചെയ്യുന്നതിന് വീട്ടിലുള്ള രണ്ട് സാധനങ്ങൾ ഉപയോഗിച്ച് അടുക്കളപ്പണി എളുപ്പമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.