പല ആളുകൾക്കും ഇന്ന് സ്വാഭാവികമായി കാണുന്ന ഒന്നാണ് നരച്ചമുടി. കുട്ടികൾക്കും മുതിർന്നവർക്കും പല കാരണങ്ങളാലും നരച്ചമുടി ഉണ്ടായി വരുന്നു. നരച്ച മുടി വെളുക്കുന്നതിന് പലതരത്തിലുള്ള സാധനങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ അത് ചിലതെങ്കിലും മുടിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതായിരിക്കും. അങ്ങനെയുള്ള കെമിക്കലുകൾ യൂസ് ചെയ്യുമ്പോൾ ചിലർക്ക് മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
എന്നാൽ വീട്ടിലുള്ള രണ്ട് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നരച്ചമുടി വെളുപ്പിച്ച് എടുക്കാം. ഇതിനായി നമുക്ക് ആവശ്യമുള്ളത് ഉരുളകിഴങ്ങും റോസ് വാട്ടർ മാത്രമാണ്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ഉരുളൻ കിഴങ്ങിന്റെ തോലു മാത്രം എടുത്ത് ഒരു പാത്രത്തിലേക്ക് വയ്ക്കുക.
അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ശേഷം ഒഴിച്ചു കൊടുത്ത ഒരു കപ്പ് അരക്കപ്പ് ആകുന്നതുവരെ തിളപ്പിക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേയ്ക്ക് അരിച്ച് മാറ്റുക. അതിനുശേഷം വെള്ളം നല്ലതുപോലെ ചൂടാറിയതിനു ശേഷം അതിലേക്ക് ഒരു ടീ സ്പൂൺ റോസ് വാട്ടർ ഒഴിച്ചുകൊടുക്കുക. ശേഷം നന്നായി ഇളക്കി ഈ വെള്ളം മുടിയുടെ എല്ലാ ഭാഗത്തും നന്നായി തേച്ചുപിടിപ്പിക്കുക.
തലയോട്ടിയിലും മുടിയിൽ എല്ലാംതന്നെ തേക്കുക. അതിനുശേഷം അരമണിക്കൂർ നേരം അതുപോലെതന്നെ വെക്കുക. ശേഷം സാധാരണ വെള്ളത്തിൽ തല കഴുകിയെടുക്കുക. തലമുടിയിൽ ഷാമ്പു തേച്ച് കഴുകി കളയേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ റോസ് വാട്ടർ ഉപയോഗിച്ച് കൊണ്ട് തന്നെ തലമുടിയിൽ നല്ല മണമുണ്ടാകും. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഈ രീതിയിൽ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.