ഔഷധമായി ഉപയോഗിക്കുന്ന കേരളത്തിലെ 10 നാട്ടുചെടികൾ ആണ് ദശപുഷ്പങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഇവ പൂക്കൾ ആണെങ്കിലും ഇതിന്റെ ഇലകൾക്കാണ് കൂടുതൽ പ്രാധാന്യം.ഈ ചെടികളെല്ലാം മംഗള കാരിണികൾ ആയാണ് കണക്കാക്കുന്നത്. ദശ പുഷ്പ്പങ്ങൾ എല്ലാം സ്ത്രീകൾ തലയിൽ ചൂടൻ ഉപയോഗിക്കാറുണ്ട്. ദശപുഷ്പങ്ങളിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്ന ഒരു ചെടിയാണ് നിലപ്പന.
പനയുടെ ഇലയോട് ഇതിന്റെ ഇലക്ക് ഉള്ള സാമ്യം കൊണ്ടാണ് നിലപ്പന എന്ന പേര് വന്നത്. ഈ ചെടി ആയുർവേദത്തിൽ പിത്ത വാത ഹരമായ ഒരു ഔഷധസസ്യമാണ് നിലപ്പന. മഞ്ഞപ്പിത്തം, ഉഷ്ണരോഗങ്ങൾ, ധാതുപുഷ്ടി, എന്നിവയ്ക്കെല്ലാം ഔഷധമായി ഇതിന്റെ ഇല ഉപയോഗിച്ചു വരുന്നു. നിലപ്പന എന്ന സസ്യത്തിന് കിഴങ്ങ് പോലുള്ള ഭാഗം മണ്ണിനടിയിൽ വളർന്നുകൊണ്ടിരിക്കും.
ചുമ, മഞ്ഞപ്പിത്തം ശരീരത്തിനുണ്ടാകുന്ന നീര്, വേദന എന്നിവയ്ക്കെല്ലാം ഉത്തമ ഔഷധമാണ് നിലപ്പന. കൂടാതെ നിലപ്പന രക്തശുദ്ധിയുണ്ടാകും. നിലപ്പനയുടെ ഇല കഷായം വെച്ച് കഴിക്കുകയാണെങ്കിൽ ചുമക്ക് ശമനമുണ്ടാകും. സ്ത്രീകളിൽ ആർത്തവ സംബന്ധമായ ഉണ്ടാകുന്ന അമിത രക്തസ്രാവം, വേദന എന്നിവയ്ക്കെല്ലാം വളരെ ഉത്തമമാണ്.
അതുപോലെ തൈറോയിഡ് രോഗത്തിനും ഇതു വളരെ നല്ല മരുന്നാണ്. നിലപ്പനയുടെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ആയുർവേദത്തിൽ വളരെയധികം ഔഷധഗുണമുള്ള ചെടിയെ വഴിയോരങ്ങളിൽ നിന്നും പറിച്ചു കളയാതെ നല്ല ആരോഗ്യത്തിനായി ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.