ശരീരത്തിലെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ചെറുപയർ. ചെറിയ കുട്ടികൾക്ക് എല്ലാം അവരുടെ ആരോഗ്യപരിപാലനത്തിൽ അവശ്യഘടകമാണ് ചെറുപയർ. ചെറുപയർ കൊണ്ട് ശരീരത്തിലുണ്ടാകുന്ന ആരോഗ്യ ഗുണങ്ങളെ പറ്റി അറിയാം. ഫൈബർ, പ്രോട്ടീൻ എന്നിവയാണ് സമ്പന്നമാണ് ചെറുപയർ. ഇത് വിശപ്പ് ഉണ്ടാകുന്ന തോന്നൽ കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ചെറുപയർ കഴിക്കുന്നത് വളരെ നല്ലതാണ്. പ്രോട്ടീൻ, മഗ്നീഷ്യം, ഫൈബർ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയ്ക്കുന്നു. പ്രമേഹ രോഗമുള്ളവർ ചെറുപയർ കഴിക്കുന്നത് വളരെ നല്ലതാണ്.
ദഹനം മെച്ചപ്പെടുത്തുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ സുഗമമായ ദഹനത്തിന് സഹായിക്കുന്നു. കൂടാതെ രക്തസമ്മർദം കുറയ്ക്കുന്നു. ഇത് ഹൃദയാരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുന്നു. ചെറുപയറിൽ അടങ്ങിയിരിക്കുന്ന ഫോലൈറ്റ് ഗർഭിണികൾക്ക് വളരെയധികം നല്ലതാണ്. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് ഗുണം ചെയ്യും. അതുപോലെതന്നെ ഇതിലെ ആന്റി ഇൻഫ്ലോമേറ്റീവ് ഗുണങ്ങൾ ഉയർന്ന ശരീരതാപനില, ദാഹം, സൂര്യതാപം, എന്നിവയിൽ നിന്നെല്ലാം സംരക്ഷിക്കുന്നു. മുളപ്പിച്ച ചെറുപയർ ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നത് വളരെയധികം സഹായിക്കുന്നു അതുകൊണ്ടുതന്നെ ഇത് ക്യാൻസർ രോഗത്തെ തടയുന്നതിന് വളരെ നല്ല മാർഗമാണ്.
ചെറുപയർ ശരീരത്തിലെ രക്ത ഉൽപാദനം വർദ്ധിപ്പിക്കുന്നു ഇത് മൂലം അനീമിയ പോലുള്ള രോഗങ്ങളെ തടയുന്നു. കരൾ സംബന്ധമായ രോഗങ്ങളെ തടയാൻ ചെറുപയർ ദിവസവും കഴിക്കുന്നത് നല്ലതാണ്. വിറ്റാമിൻ എ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇത് കാഴ്ചശക്തിയെ വർദ്ധിപ്പിക്കുന്നു. അതുപോലെതന്നെ പ്രായമാക്കുന്ന ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കാൻ ചെറുപയറിലെ പോഷകങ്ങൾ സഹായിക്കുന്നു. ചെറുപയർ മുളപ്പിക്കുബോൾ വിറ്റാമിന് എ വർദ്ധിക്കുന്നു.
ഇത് മുടിവളർച്ചയ്ക്ക് വളരെയധികം നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ബയോട്ടിൻ ആണ് ഇതിന് കാരണമാകുന്നത്. ചെറുപയർ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. കുട്ടികളിലെ തൂക്കം ഇല്ലായ്മക്ക് ദിവസവും ചെറുപയർ നൽകുന്നത് വളരെ നല്ലതാണ്. അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി, വൈറ്റമിൻ ബി 6 എന്നിവ ആർത്തവസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു. കൂടാതെ ചെറുപയർ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും വളരെ നല്ല മാർഗ്ഗം ആണ്. ഇത്രയേറെ ഗുണങ്ങളാണ് ചെറുപയറിൽ അടങ്ങിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.