ചിലർക്കെങ്കിലും ഒരു കല്യാണത്തിനോ അല്ലെങ്കിൽ ഏതെങ്കിലും ഒരു പാർട്ടിക്കോ പെട്ടന്നു പോകണമെങ്കിൽ കുറഞ്ഞ സമയം കൊണ്ട് ബ്യൂട്ടിപാർലർ പോയി ഫേഷ്യൽ ചെയ്തു മുഖം വെളുപ്പിക്കാൻ പറ്റിയെന്നു വരില്ല. അതുപോലെതന്നെ കൈകാലുകളിൽ ഉണ്ടാകുന്ന ഇരുണ്ട നിറം ഇല്ലാതാക്കാനും പറ്റിയെന്നുവരില്ല.
അങ്ങനെയുള്ളവർക്ക് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് കൈകാലുകളിലും മുഖത്തും ഉള്ള ഇരുണ്ട നിറത്തെ പെട്ടെന്ന് ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ഒരു ചെറിയ പാത്രത്തിൽ ഒരു ടീസ്പൂൺ അരിപ്പൊടി എടുക്കുക. അതിലേക്ക് അര ടീസ്പൂൺ കാപ്പിപ്പൊടി, അര ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ പാല് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മുഖത്തും കൈകാലുകളിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക.
ഒരു പത്തു മിനിറ്റെങ്കിലും നിർത്താതെ തന്നെ തേച്ചു കൊടുക്കുക. തേച്ചു കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൈകൊണ്ട് വട്ടത്തിൽ മസാജ് ചെയ്യുക. ഈ രീതിയിൽ ചെയ്തതിനു ശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകി എടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ കൈകാലുകളിലെ യും മുഖത്തെയും ഇരുണ്ട നിറം മാറി വെളുപ്പിക്കാൻ സാധിക്കും.
ഇതേ രീതിയിൽ ദിവസവും ചെയ്യുകയാണെങ്കിൽ ഒട്ടുംതന്നെ മുഖത്തും കൈകാലുകളിലും ഇരുണ്ട നിറം ഇല്ലാതെ നല്ല നിറത്തിൽ തന്നെ നിൽക്കാൻ സാധിക്കും. ഇനി ഏതെങ്കിലും കല്യാണം പാർട്ടിക്കോ മറ്റോ പെട്ടന്നു പോകണമെങ്കിൽ ഇതുപോലെ ഉണ്ടാക്കി തേച്ചു കൊടുത്ത് സുന്ദരമാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.