തീർച്ചയായും എല്ലാ വീടുകളിലും വളർത്തേണ്ട ഒരു ചെടിയാണ് കരിനെച്ചി. ഇത് മൂന്നു തരത്തിലാണ് ഉള്ളത് കരിനെച്ചി, വെള്ള നെച്ചി, ആറ്റുമെച്ചി. വേദനസംഹാരിയാണ് ഈ ചെടിയെ കൂടുതലായി ഉപയോഗിക്കുന്നത്. ഇതിന്റെ ഇല വേര് തൊലി പൂവ് എന്നിവയെല്ലാം ഔഷധമായ ഉപയോഗിക്കാറുണ്ട്. കരിനെച്ചിയിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ വൈറസ് ബാക്ടീരിയ നീര് ഫംഗസ് രോഗങ്ങൾ എന്നിവയ്ക്കെതിരെ പ്രവർത്തിക്കാനുള്ള കഴിവുണ്ട്.
ഇത് ഒരു ജൈവവളമായും ഉപയോഗിക്കാറുണ്ട്. ആസ്മാ രോഗം ഇല്ലാതാക്കാൻ കരിനെച്ചിയുടെ ഇല ഉണക്കിപ്പൊടിച്ച് പുട്ടിന്റെ പൊടിയുടെ കൂടെ ചേർത്ത് കഴിക്കുന്നത് വളരെ ഗുണകരമാണ്. ജലദോഷം പനി എന്നീ രോഗങ്ങൾ ഇല്ലാതാക്കാൻ കരുണച്ചിയുടെ ഇലയും പൂവും വെള്ളത്തിലിട്ട് തിളപ്പിച്ച് ആവി പിടിക്കുന്നത് നല്ലതാണ്. വായുകോപമില്ലാതാക്കുവാൻ വയറുവേദന ഇല്ലാതാക്കൻ ഈ ചെടിയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് നല്ലതാണ്.
ഇതിന്റെ ഇല അരച്ച് നെറ്റിയിൽ ഇട്ടാൽ തലവേദനയ്ക്ക് ശമനം ഉണ്ടാകും. വായിൽ ഉണ്ടാകുന്ന മുറിവുകൾ പെട്ടെന്ന് ഉണങ്ങാൻ ഇതിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം വായിൽ കൊള്ളുന്നത് നല്ലതാണ്. ഇതേ വെള്ളം തന്നെ ശരീര വേദന ഇല്ലാതാക്കുവാൻ കുളിക്കുമ്പോൾ ഉപയോഗിക്കുക. ശരീരത്തിൽ ഉണ്ടാകുന്ന സന്ധിവേദന ഇല്ലാതാക്കാൻ കരിനെച്ചിയുടെ ഇല കിഴികെട്ടി ചൂടുപിടിക്കുന്നത് നല്ലതാണ്. നടുവേദന വാതം എന്നീ രോഗങ്ങൾക്ക് ഈ ചെടി ഒരു ഉത്തമ ഔഷധമാണ്.
സന്ധികളിൽ ഉണ്ടാകുന്ന നീര് ഇല്ലാതാക്കുവാൻ കരിനെച്ചിയുടെ ഇല്ല അരച്ച് തേക്കുന്നത് നല്ലതാണ്. ഇലയിൽ ആവണക്കെണ്ണ ചേർത്ത് അരച്ച് കഴിച്ച് വയറിളക്കുകയാണെങ്കിൽ നട്ടെല്ല് സംബന്ധമായ അസുഖങ്ങൾ ഭേദമാകും. അതുപോലെ മൂത്രക്കല്ലിനും ആയുർവേദത്തിൽ കരിനെച്ചി ഒരു ഔഷധമാണ്. ആർത്രൈറ്റിസ് നീർക്കെട്ട് എന്നിവയ്ക്കും ഇതിന്റെ ഇല കിഴി പിടിക്കുന്നത് നല്ലതാണ്. എല്ലാവരുടെ വീട്ടിലും ഈയൊരു ചെടി നട്ടുവളർത്തുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.