ഓണക്കാലങ്ങളിൽ അത്തക്കളം ഇടാൻ പൂക്കൾ നോക്കുമ്പോൾ നിറയെ പൂക്കൾ ഉണ്ടായി നിൽക്കുന്ന ഈ ചെടിയുടെ എല്ലാവരും കണ്ടു കാണും. എന്നാൽ ഇതിന്റെ പേര് ശവംനാറി എന്ന് ആയതുകൊണ്ടുതന്നെ ആരും പറിക്കാൻ തയ്യാറാവാറില്ല. മാറ്റിനിർത്തപ്പെട്ട പൂക്കളുടെ കൂട്ടമായിരുന്നു ശവംനാറി പൂക്കൾ. ഉഷമലരി, നിത്യ കല്യാണി, ശവംനാറി തുടങ്ങി നിരവധി പേരുകളാണ് ഇവയ്ക്കുള്ളത്. എന്നാൽ നിരവധി ഔഷധഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് ശവംനാറി.
ഇതിന്റെ വേരും ഇലയും ആണ് കൂടുതൽ ഔഷധയോഗ്യം ആയിട്ടുള്ളത്. ഇതിൽ നൂറിലേറെ ആൽക്കലോയിടുകൾ അടങ്ങിയിരിക്കുന്നു. മഡഗാസ്കർ നിവാസികൾ പ്രമേഹ രോഗത്തിനായി ഈ ചെറിയ ധാരാളമായി ഉപയോഗിച്ചിരുന്നു. കടന്നൽ കുത്തുമ്പോൾ ഉണ്ടാകുന്ന കടച്ചിൽ മുതൽ നേത്ര രോഗത്തിന് വരെ ഫലപ്രദമായി ഈ ചെടി ഉപയോഗിച്ചിരുന്നു. ഇവയുടെ പ്രധാനഗുണം രക്തത്തിലെ ശ്വേതരക്താണുക്കളുടെ എണ്ണം കുറയ്ക്കുക എന്നതാണ്.
ഇതേതുടർന്നാണ് അർഭുത രോഗചികിത്സയിൽ ഈ ചെടി പങ്കു നൽകുന്നത്. അർബുദത്തെ പ്രതിരോധിക്കാൻ ഈ ചെടി വളരെയധികം ഗുണം ചെയ്യുന്നു. അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വിൻക ആൽക്കലോയ്ഡ് ഈ ചെടിയിൽ നിന്നും വേർതിരിച്ചെടുക്കുന്നതാണ്. അതുപോലെ രക്തസമ്മർദ്ദം കുറയ്ക്കാനായി ഉണ്ടാക്കുന്ന മരുന്നിൽ ഈ ചെടിയുടെ വേര് ഉപയോഗിച്ചുവരുന്നു. മൂത്രാശയ രോഗങ്ങൾക്ക് ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ കൊടുക്കുന്നു.
വയറിളക്കം കൃമി എന്നിവയ്ക്കും ഇതിന്റെ ഇല വളരെ ഗുണമുള്ളതാണ്. മുറിവിൽ നിന്നും ഉണ്ടാകുന്ന അമിത രക്തസ്രാവത്തിന് ഇതിന്റെ ഇല ചതച്ചിട്ട് കൊടുക്കുന്നു. പ്രമേഹ രോഗം ഇല്ലാതാക്കാൻ ഇതിന്റെ ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇനിയും ഈ ചെടിയെ നിസ്സാരമായി കാണാതെ ഫലപ്രദമായി തന്നെ ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.