എല്ലാ വീട്ടമ്മമാരും അടുക്കളപ്പണി തീർക്കാൻ ഒരുപാട് സമയം എടുക്കുന്നുണ്ട്. കൂടുതലും ചെറിയ ചെറിയ പണികൾ ചെയ്തു തീർക്കുന്നതിനായിരിക്കും ഒത്തിരി സമയം ചെലവഴിക്കേണ്ടതായി വരുന്നത്. അടുക്കളയിൽ വളരെയധികം ഫലപ്രദമായി ചെയ്തു നോക്കാൻ സാധിക്കുന്ന കുറച്ച് കുറുക്കുവഴികൾ നോക്കാം. പാത്രങ്ങളിൽ അടിഞ്ഞുകൂടുന്ന കറകൾ കളയുന്നതിന് വീട്ടമ്മമാർ ഒരുപാട് സമയം എടുക്കുന്നുണ്ട്.
എന്നാൽ ഒരുപിടി കല്ലുപ്പു ഉപയോഗിച്ച് കറു പിടിച്ച് പാത്രങ്ങളിൽ ഇട്ട് സ്ക്രബർ ഉപയോഗിച്ചു കൊണ്ട് നല്ലതുപോലെ ഉരച്ച് വൃത്തിയാക്കുകയാണെങ്കിൽ പാത്രങ്ങളിലെ എത്ര കഠിനമായ കറകളും ഇല്ലാതാക്കാൻ സാധിക്കും. അതുപോലെതന്നെ കിച്ചൺ സിങ്കിൽ അടിഞ്ഞുകൂടുന്ന അഴുക്കുകൾ ഇല്ലാതാക്കാൻ കിച്ചൻ സിങ്കിൽ കല്ലുപ്പ് വിതറുക. കൂടാതെ കുറച്ച് ഡിഷ് വാഷ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം സ്ക്രബർ ഉപയോഗിച്ചോ അല്ലെങ്കിൽ ഒരു ബ്രെഷ് ഉപയോഗിച്ചോ നല്ലതുപോലെ ഉരച്ച് വൃത്തിയാക്കി എടുക്കുക.
കൂടാതെ രാത്രി കിടക്കുന്നതിനു മുൻപായി കിച്ചൻ സിങ്കിൽ കുറച്ച് കല്ലുപ്പ് ഇട്ട് കൊടുക്കുകയാണെങ്കിൽ പാറ്റ ശല്യത്തെ ഇല്ലാതാക്കാം. അതുപോലെ അഴുക്കുപിടിച്ച് വിളക്കുകൾ വൃത്തിയാക്കുന്നതിന് വിളക്കിൽ കുറച്ച് കല്ലുപ്പും ലൈസോളും ഒഴിച്ച് ചെറുതായി ഒന്നു ഉരച്ചു കൊടുക്കുക. അതിനുശേഷം സ്ക്രബർ ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കിയെടുക്കുക.
അതുപോലെതന്നെ അടുക്കളയിൽ പലപ്പോഴും വീട്ടമ്മമാർക്ക് ശല്യമായി വരുന്ന ഒന്നാണ് ഉറുമ്പുകൾ. ഉറുമ്പുകൾ വരുന്നത് ഇല്ലാതാക്കാൻ അടുക്കളയുടെ ചുമരിന്റെ സൈഡിൽ എല്ലാം തന്നെ കുറച്ചു കല്ലുപ്പ് വിതറി ഇടുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ സാധിക്കും. എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമായ ഈ മാർഗ്ഗങ്ങൾ എല്ലാം ഇന്നു തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.