മഴക്കാലങ്ങളിലും കൂടാതെ വെള്ളം എപ്പോഴും തങ്ങി നിൽക്കുന്ന സിമന്റ് തറ കളിൽ പായലും പൂപ്പലും പെട്ടെന്ന് വരാൻ സാധ്യത കൂടുതലാണ്. അങ്ങനെയുള്ള സ്ഥലങ്ങളിൽ വഴുക്കൽ ഉണ്ടാക്കുന്നതിനും അപകടസാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ അത്തരം സ്ഥലങ്ങൾ വൃത്തിയാക്കാൻ ഇപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കണം.
എല്ലാ വീട്ടമ്മമാരും കോൺക്രീറ്റ് തറകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പായലുകൾ നീക്കം ചെയ്യുന്നതിന് പലപ്പോഴായി ഉരച്ചു വൃത്തിയാക്കുകയാണ് പതിവ്. എന്നാലിനി ഒരുപാട് ഉരച്ച് കഷ്ടപ്പെടേണ്ട ആവശ്യമില്ല. ഇത്തരം പ്രശ്നങ്ങൾ ഇനി ഉടനടി പരിഹരിക്കാം. അതിനായി പായൽ പിടിച്ചിരിക്കുന്ന കോൺഗ്രീറ്റ് തറകളിൽ കുറച്ച് ക്ലോറിൻ പൗഡർ വിതറി കൊടുക്കുക.
അതിനുശേഷം ഒരു ഇരുമ്പ് ചൂലോ, ഈർക്കിളി ചൂലോ ഉപയോഗിച്ച് കൊണ്ട് നന്നായി ഉരച്ച് വൃത്തിയാക്കുക. ഒരു 10 മിനിറ്റ് എങ്കിലും ഈ രീതിയിൽ ഉരച്ചു കൊടുക്കുക. അതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മറ്റൊരു രീതിയിൽ ക്ലോറി പൊടി ഇട്ടു കൊടുത്തതിനു ശേഷം ഒരു 15 മിനിറ്റ് അതുപോലെതന്നെ വെക്കുക. ശേഷം ഒരു ചൂല് ഉപയോഗിച്ചുകൊണ്ട് ചെറുതായി ഉരച്ചു കൊടുക്കുക.
ശേഷം വീണ്ടും 10 മിനിറ്റ് അതുപോലെതന്നെ വെക്കുക. അതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഈ രണ്ടു രീതികൾ ഉപയോഗിച്ചുകൊണ്ട് എത്ര അഴുക്കുപിടിച്ച് കയ്യിൽ പിടിച്ച സിമന്റ് തറകളും വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാം. എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ ഇത് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.