കരിമീൻ വൃത്തിയാക്കുന്നതിന് പൊതുവേ ഇത്തിരി കഷ്ടമുള്ള പണിയാണ്. അതുപോലെ തന്നെയാണ് മറ്റു മീനുകളും. ചില മീനുകൾ വൃത്തിയാക്കാൻ എളുപ്പം സാധിക്കും എന്നാൽ ചിലതിന് ഒരുപാട് സമയം വേണ്ടിവരും. എന്നാൽ ഏതുതരം മീൻ ആയാലും ഇനി നിഷ്പ്രയാസം വൃത്തിയാക്കാം. ഈ രീതിയിൽ ചെയ്തു നോക്കൂ. ആദ്യം തന്നെ വൃത്തിയാക്കേണ്ട മീൻ കുറച്ചു നേരം വെള്ളത്തിലിട്ടു വയ്ക്കുക. ചിനമ്പൽ പെട്ടെന്ന് ഇളകി പോരാൻ ഇതിലൂടെ സാധിക്കുന്നു.
അതിനുശേഷം പാത്രം കഴുകുന്ന അലുമിനിയം സ്ക്രബർ ഉപയോഗിച്ച് നല്ലതുപോലെ ഉരച്ചു കൊടുക്കുക. ഇപ്പോൾ തന്നെ മീനിൽ നിന്നും ചിതമ്പൽ എല്ലാം ഇളകി പോരുന്നത് കാണാം. അതിനുശേഷം മീനിന്റെ മറ്റു ഭാഗങ്ങളെല്ലാം കത്രിക കൊണ്ടു മുറിച്ചു കളയുക. അതിനുശേഷം കുറച്ചു നാരങ്ങാനീരിൽ ആയി തിരിച്ചുകൊടുക്കുക. ഒരു അഞ്ചു മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം നാരങ്ങയുടെ തൊലി ഉപയോഗിച്ച് കൊണ്ട് ചെറുതായി ഒരിറ്റു കൊടുക്കുക.
ഇപ്പോൾ ചിദംബൽ കളഞ്ഞ ഭാഗത്തെ കറുത്ത പാടുകൾ എല്ലാം ഇളകി പോരുന്നത് കാണാം. മറ്റൊരു മാർഗം ചിതമ്പൽ കളഞ്ഞ മീൻ ഒരു പാത്രത്തിൽ ഇട്ട് അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞ് ഒഴിക്കുക. ശേഷം ഒരു 10 മിനിറ്റ് മുക്കി വയ്ക്കുക. അതിനുശേഷം കത്തിയുടെ തലഭാഗം ഉപയോഗിച്ചു കൊണ്ടോ ഒരു സ്പൂൺ ഉപയോഗിച്ച് കൊണ്ടോ ചുരണ്ടി എടുക്കുക. ഇപ്പോൾ നല്ല പളുങ്ക് പോലെ തിളങ്ങുന്ന മീനിനെ കാണാം.
ഈ രീതിയിൽ കത്തി ഉപയോഗിക്കാതെയും ഉരയ്ക്കാതെയും കരിമീനിനെ വൃത്തിയാക്കി എടുക്കാം. ഇതേ രീതിയിൽ തന്നെ ചാളയുടെ ചിതമ്പൽ സ്ക്രബർ ഉപയോഗിച്ച് വൃത്തിയാക്കുക. അതിനുശേഷം ബാക്കി ഭാഗങ്ങളെല്ലാം കളഞ്ഞ് അരിപ്പൊടി ഇട്ട് കഴുകിയെടുക്കുക. എങ്ങനെ ചെയ്താൽ മീനിനുള്ള ചീത്ത മണം എല്ലാം പോയി കിട്ടും. ഇനി എല്ലാ വീട്ടമ്മമാരും വൃത്തിയാക്കുമ്പോൾ ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.